ഉള്ളടക്കത്തിലേക്ക് പോവുക

സുരാജ് വെഞ്ഞാറമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുരാജ് വെഞ്ഞാറമ്മൂട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരാജ് വെഞ്ഞാറമൂട്
സുരാജ്
ജനനം
സുരാജ് വാസുദേവൻ നായർ

(1976-06-30) ജൂൺ 30, 1976 (age 49) വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2004 - ഇതുവരെ
ഉയരം1.72 മീ (5 അടി 8 ഇഞ്ച്)
ജീവിതപങ്കാളിസുപ്രിയ (2005 - )
കുട്ടികൾകാശിനാഥ്, വസുദേവ്, ഹൃദ്യ
Parent(s)വാസുദേവൻ നായർ, വിലാസിനിയമ്മ

മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [1]

സിനിമാ ജീവിതം

[തിരുത്തുക]

തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്[2]. അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു. [3]

വ്യക്തിജീവിതം

[തിരുത്തുക]

ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവൻ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂൺ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. ആറ്റിങ്ങൽ ഐ ടി ഐ യിൽ പഠിച്ചു.ആർമി ഉദ്യോഗസ്ഥനായ സജിയും സുനിതയുമാണ് സഹോദരങ്ങൾ.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ വർഷം ചിത്രം കഥാപാത്രം
002002ജഗപൊഗ
012004കൊട്ടാരം വൈദ്യൻവീരമണി
022004സേതുരാമയ്യർ സി.ബി.ഐദല്ലാൾ
032006രസതന്ത്രംസുരേഷ്
042006തുറുപ്പുഗുലാൻ
052006ക്ലാസ്‌മേറ്റ്സ്ഔസേപ്പ്
062007മായാവിഗിരി
072007ഛോട്ടാ മുംബൈപെണ്ണ് സുനി
082007രക്ഷകൻകുശുമ്മാകുമാരൻ
092007ഹലോഇൻസ്പെക്ടർ
102007അറബിക്കഥജെയിംസ്
112007നാദിയ കൊല്ലപ്പെട്ട രാത്രിതത്തമംഗലം മുത്തുരാജ്
122007വീരാളിപ്പട്ട്
132007അലി ഭായ്
142007റോക്ക് ആൻഡ് റോൾസംഗീതസംവിധായകൻ മഹാരാജ (പി.പി. ഷിജു)
152007കഥ പറയുമ്പോൾപപ്പൻ കുടമാളൂർ
162007കനകസിംഹാസനംമാർത്താണ്ഡം ഗോപാലൻ
172007കംഗാരുബേബിച്ചൻ
182008കോളേജ് കുമാരൻ
192008ഷേക്സ്പിയർ എം.എ. മലയാളംചാലിക്കാട് ജോഷി (ജൂനിയർ ഒ.എൻ.വി.)
202008പച്ചമരത്തണലിൽ
212008മലബാർ വെഡ്ഡിംഗ് സതീശൻ
222008അണ്ണൻ തമ്പിപീതാംബരൻ (ആംബുലൻസ് ഡ്രൈവർ)
232008വൺവേ ടിക്കറ്റ്
242008മാടമ്പികീടം (വാസു)
252008പരുന്ത്മഹേന്ദ്രൻ
262008വെറുതേ ഒരു ഭാര്യംഅലി
272008കുരുക്ഷേത്ര
282008മായാ ബസാർപാച്ചു
292008ട്വന്റി20രാമു (ഗുമസ്തൻ)
302008ലോലിപോപ്പ്ജബ്ബാർ
312008മുല്ലബിജുമോൻ
322008സുൽത്താൻ
332009ലൗ ഇൻ സിംഗപ്പൂർപീതാംബരൻ
342009ഹെയ്ലസഉല്പലാക്ഷൻ
352009കറൻസിഇന്ദ്രബാലൻ
362009ഡോക്ടർ പേഷ്യന്റ്
372008സമസ്ത കേരളം പി.ഒ.
382008വേനൽ മരം
392009ഇവർ വിവാഹിതരായാൽഅഡ്വ. മണ്ണന്തല സുശീൽ കുമാർ
402009ഈ പട്ടണത്തിൽ ഭൂതംശിശുപാലൻ
412009രഹസ്യ പോലീസ്
422009ഡാഡി കൂൾമായൻകുട്ടി
432009ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബംമഞ്ജുളൻ
442009കാണാകണ്മണിഭാസ്കരൻ
452009ലൗഡ് സ്പീക്കർകൗൺസിലർ
462009ഡൂപ്ലിക്കേറ്റ്ശിവൻകുട്ടി/ജീവൻരാജ്
472009പറയാൻ മറന്നത്
482009കേരള കഫേകുഞ്ഞപ്പായി
492009ഉത്തരാസ്വയംവരംപാതാളം ഷാജി
502009കപ്പല് മുതലാളി
512009ഗുലുമാൽഇൻസ്പെക്ടർ ശംഭു
522009മൈ ബിഗ് ഫാദർടോണി (കനിഹയുടെ സഹോദരൻ)
532009ചട്ടമ്പിനാട്ദശമൂലം ദാമു
542010ഹാപ്പി ഹസ്ബൻഡ്സ്തീപ്പന്തം രാജ്ബോസ് (രാജപ്പൻ)
552010ദ്രോണ2010രഘുത്തമൻ (ആശാരി)
562010ചെറിയകള്ളനും വലിയ പോലീസുംഎസ്.ഐ.
572010താന്തോന്നിഅച്ചു (പൃഥ്വിരാജിന്റെ സുഹൃത്ത്)
582010പ്രമാണിമാവോയിസ്റ്റ്
592010സീനിയർ മാൻഡ്രേക്ക്എസ്.ഐ.
602010Pokkiri Rajaഇടിവെട്ട് സുഗുണൻ
612010നല്ലവൻ
622010പ്ലസ് ടുഅദ്ധ്യാപകൻ
632010ഒരു നാൾ വരുംഡ്രൈവർ ഗിരിജൻ
642010തസ്ക്കരലഹള
652010മലർവാടി ആർട്സ് ക്ലബ്ശേഖരൻ
662010നീലാംബരി
672010സകുടുംബം ശ്യാമള
682010അമ്മനിലാവ്
692010അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലിഗുമസ്തൻ
702010നിറക്കാഴ്ച
712010ചാർ സൌ ബീസ്
722010ശിക്കാർബാർബർ കുട്ടപ്പൻ
732010എൽസമ്മ എന്ന ആൺകുട്ടിബ്രോക്കർ തോമാച്ചൻ
742010ചേകവർ
752010ഒരിടത്തൊരു പോസ്റ്റ്മാൻ
762010ഫോർ ഫ്രണ്ട്സ്റിംഗെറ്റ് ശശി
772010കാര്യസ്ഥൻവടിവേലു (ദിലീപിന്റെ സുഹൃത്ത്)
782010ബെസ്റ്റ് ഓഫ് ലക്ക്
792010കോളേജ് ഡേയ്സ്
802010ഒരു സ്മോൾ ഫാമിലിബിജോയ്സ്
812010എഗെയിൻ കാസർകോഡ് കാദർഭായ് പോലീസ് ഓഫീസർ
822011നോട്ട്ഔട്ട്
832011ദ മെട്രോസുജാതൻ
842011അർജുനൻ സാക്ഷി
852011മേക്കപ്പ് മാൻകിച്ചു
862011ഇതു നമ്മുടെ കഥ
872011സീനിയേർസ്തവള തമ്പി
882012മല്ലുസിംഗ്സുശീലൻ
892013സൗണ്ട് തോമഉരുപ്പിടി
902016

പുലിമുരുകൻ

പൂങ്കായി ശശി
912019

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

ഭാസ്‌കര പൊതുവാൾ
922019വികൃതിഎൽദോ
932019ഡ്രൈവിംഗ് ലൈസൻസ്കുരുവിള ജോസഫ്

പുരസ്കാരങ്ങൾ

[തിരുത്തുക]

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്

  • 2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം

ഏഷ്യാനെറ്റ് അവാർഡ്‌സ്

  • 2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും
  • 2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ

ഏഷ്യാവിഷൻ അവാർഡ്‌സ്

  • 2013 - ഏഷ്യാവിഷൻ അവാർഡ്‌സ്-മികച്ച കൊമേഡിയൻ

അവലംബം

[തിരുത്തുക]
  1. 1 2 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.
  2. "The accent is on humour". Archived from the original on 2009-01-23. Retrieved 2009-01-15.
  3. Thondimuthalum Driksakshiyum Review in Malayalam
  4. "മാതൃഭൂമി". Archived from the original on 2014-04-18. Retrieved 2014-04-18.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-05-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുരാജ്_വെഞ്ഞാറമൂട്&oldid=4559881" എന്ന താളിൽനിന്ന് ശേഖരിച്ചത്