എൽസമ്മ എന്ന ആൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elsamma Enna Aankutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംഎം. രഞ്ജിത്ത്
രചനഎം. സിന്ധുരാജ്
അഭിനേതാക്കൾ
സംഗീതംരാജാമണി
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംവിജയ് ഉലകനാഥ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോരജപുത്ര വിഷ്വൽ മീഡിയ
വിതരണംരജപുത്ര
ലാൽ റിലീസ്
റിലീസിങ് തീയതി2010 സെപ്റ്റംബർ 9
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിറ്റ്

ലാൽജോസ് സം‌വിധാനം ചെയ്ത് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ എൽസമ്മ എന്ന ആൺകുട്ടി. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയയായി വേഷമിട്ടത് നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ ആണ്. ആൻ അഗസ്റ്റിന്റെ ആദ്യ സിനിമയായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സിന്ധുരാജ് രചന നിർവ്വഹിച്ച ഈ ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയ ലാൽ മീഡിയയിലൂടെയാണ്‌ ഈ ചിത്രം പ്രദർശനത്തിനെത്തിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

ബാലൻപിള്ള സിറ്റി എന്ന ഗ്രാമത്തിൽ നടന്ന കഥയായാണു സിനിമയിൽ സങ്കൽപ്പിച്ചിട്ടുള്ളതെങ്കിലും സിനിമയുടെ ചിത്രീകരണം നടന്നത് തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമാണ്‌ ചിത്രീകരണം നടന്നത്.

ഗാനങ്ങൾ[തിരുത്തുക]

റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് രാജാമണി സംഗീതം പകർന്നിരിക്കുന്നു.

ഗാനം പാടിയത്
കണ്ണാടി... റിമി ടോമി, അച്ചു,
ഇതിലേ തോഴി... വിജയ് യേശുദാസ്, ശ്വേത മോഹൻ
കണ്ണാരം... സിത്താര
ആമോദമായ്... വി. ദേവാനന്ദ്, അച്ചു
ഇതിലേ... അച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എൽസമ്മ_എന്ന_ആൺകുട്ടി&oldid=3802262" എന്ന താളിൽനിന്ന് ശേഖരിച്ചത്