അറബിക്കഥ
അറബിക്കഥ | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | എച്ച്. സൈനുലബ്ദീൻ |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ശ്രീനിവാസൻ സുമിൻ ജയസൂര്യ ഇന്ദ്രജിത്ത് സംവൃത സുനിൽ ജഗതി ശ്രീകുമാർ സലിം കുമാർ നെടുമുടി വേണു സുരാജ് വെഞ്ഞാറമ്മൂട് ശിവജി ഗുരുവായൂർ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
റിലീസിങ് തീയതി | ജൂലൈ 15, 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 minutes |
ലാൽ ജോസ് സംവിധാനം നിർവ്വഹിച്ച 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അറബിക്കഥ. ഇന്ത്യയിലും [1] വിദേശത്ത് പ്രത്യേകിച്ച് ദുബായിലും [2] ഇത് ഒരു വിജയ ചിത്രമായിരുന്നു.[3] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ള ഒരു ചിത്രമാണ് ഇത്.[4][5]
കഥ
[തിരുത്തുക]ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ ക്യൂബ മുകുന്ദൻ എന്ന കഥാപാത്രത്തേ കേന്ദ്രീകരിച്ചാണ് ഈ കഥ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന ക്യൂബ മുകുന്ദന്റെ കഥയാണ്. ശ്രീനിവാസനാണ് മുകുന്ദന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സാഹചര്യങ്ങൾ മുകുന്ദനെ ദുബായിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. പക്ഷേ, അവിടുത്തെ സാഹചര്യങ്ങളോട് മുകുന്ദന് പൊരുത്തപ്പെടാൻ പറ്റുന്നില്ല. കൂടാതെ ഇവിടെ പണിയെടുക്കുന്ന മലയാളികളുടെ ബുദ്ധിമുട്ടുകളും മുകുന്ദന് സഹിക്കാൻ പറ്റുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയോട് കടുത്ത ബഹുമാനവും ആരാധനയുമുള്ള മുകുന്ദൻ ഇതിനിടെ ഒരു ചൈനീസ് പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തനിക്ക് ഈ പെൺകുട്ടിയോട് ഇഷ്ടമാവുകയും പിന്നീട് ചൈനയിലെ കമ്മ്യൂണിസത്തിന്റെ മറ്റൊരു മുഖം ഈ പെൺകുട്ടിയിലൂടെ മുകുന്ദൻ തിരിച്ചറിയുന്നു.
മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളി സമൂഹത്തിന്റെ മാറ്റാൻ പറ്റാത്ത കാഴ്ചപ്പാടിന്റെ സംവിധായകൻ എടുത്തു കാണിക്കുന്നു. അതുപോലെ പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടികളുടെ യഥാർഥതയിലേക്കും ഈ ചിത്രം വെളിച്ചം വിതറുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീനിവാസൻ - ക്യൂബ മുകുന്ദൻ
- ഇന്ദ്രജിത്ത് - അൻവർ
- ചാംഗ് ഷുമിൻ - ഷുമിൻ
- ജയസൂര്യ -സിദ്ദാർഥൻ
- ജഗതി ശ്രീകുമാർ -കുഞ്ഞുണ്ണി
- സലീം കുമാർ- കരിം
- സംവൃത സുനിൽ
- നെടുമുടി വേണു
- ശിവജി ഗുരുവായൂർ - കരുണൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹണം |
---|---|
സംവിധാനം | ലാൽ ജോസ് |
സ്ക്രിപ്റ്റ് | Dr.ഇക്ബാൽ കുറ്റിപ്പുറം |
സിനിമാട്ടോഗ്രഫി | മനോജ് പിള്ള |
എഡിറ്റർ | രഞ്ജൻ ഏബ്രഹാം |
രചന | അനിൽ പനച്ചൂരാൻ |
സംഗീതം | ബിജിബാൽ |
വസ്ത്രാലങ്കാരം | എസ്.ബി സതീശൻ |
മേക്കപ്പ് | പട്ടണം ഷാ |
ഡിസൈൻ | ജിസ്സേൻ പോൾ |
കല | സാബുറാം |
നിശ്ചലചായഗ്രഹണം | മോമി, റോസ് സ്റ്റുഡിയോ ദുബായി |
എഫക്ട്സ് | അരുൺ സീനു |
ഗ്രാഫിക്സ് | രാജീവ് ഗോപാൽ |
ട്രെയിലേഴ്സ് | രാജശേഖർ, സൂരജ് |
ഡി.ടി.എസ് മിക്സ് | രാജ കൃഷ്ണ |
ശബ്ദലേഖനം | എൻ.ഹരികുമാർ |
അസോസിയേറ്റ് ക്യാമറ | പ്രദീപ് |
അസോസിയേറ്റ് ഡയറക്ടർ | അനൂപ് കണ്ണൻ
സലാം പാലപ്പെട്ടി (സലാം ബാപ്പു) |
സഹസംവിധാനം | രഘുരാമ വർമ്മ |
ലാബ് | ആഡ്‌ലാബ്സ് |
അവലംബം
[തിരുത്തുക]- ↑ "'Arabikatha' turns out to be a success tale". The Hindu. 2007-07-18. Archived from the original on 2011-06-22. Retrieved 2008-03-06.
- ↑ "Hit Malayalam film showing in Doha today". Gulf Times. 2007-10-12. Retrieved 2008-03-06.
- ↑ "Arabikatha takes the cake". The Hindu. 2007-07-15. Archived from the original on 2012-10-26. Retrieved 2008-03-06.
- ↑ "Arabikatha a tale on Communism's strife". newindpress.com. New Indian Express Group. 2007-07-10. Archived from the original on 2007-04-22. Retrieved 2008-03-06.
- ↑ "Movie throws light on split in ruling party". Gulf Times. 2007-07-16. Retrieved 2008-03-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അറബിക്കഥ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- http://www.arabikatha.com Archived 2008-03-29 at the Wayback Machine.