കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2009
കേരള സർക്കാറിന്റെ 2009-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2010 ഏപ്രിൽ 6-നു് വൈകീട്ട് 4-നു് പ്രഖ്യാപിച്ചു[1]. 36 ചലച്ചിത്രങ്ങളും കുട്ടികളുടെ രണ്ട് ചലച്ചിത്രങ്ങളുമാണ് അവാർഡിനു പരിഗണിച്ചത്[2]. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഇത്തവണത്തെ പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷ സായ് പരാഞ്ജ്പെ ആയിരുന്നു. ഇവരെക്കൂടാതെ വിധുബാല, അജയൻ, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമൻ, ഡോ. കെ എസ് ശ്രീകുമാർ, മുഖത്തല ശിവജി എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു[3].
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിനു ജഗതി ശ്രീകുമാറിനു പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.[1]
ജെ.സി. ഡാനിയേൽ പുരസ്കാരം[തിരുത്തുക]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]
പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് |
മികച്ച രണ്ടാമത്തെ ചിത്രം | രാമാനം | എം.പി. സുകുമാരൻ നായർ |
മികച്ച ജനപ്രിയ ചിത്രം | ഇവിടം സ്വർഗ്ഗമാണ് | റോഷൻ ആൻഡ്രൂസ് |
മികച്ച കുട്ടികളുടെ ചിത്രം | കേശു | പി. ശിവൻ |
മികച്ച ഡോക്യുമെന്ററി | എഴുതാത്ത കത്തുകൾ | വിനോദ് മങ്കര |
വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "മമ്മൂട്ടി നടൻ, ശ്വേത നടി, ചിത്രം പാലേരി മാണിക്യം". മാതൃഭൂമി. മൂലതാളിൽ നിന്നും 2010-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 April 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും". മാതൃഭൂമി. മൂലതാളിൽ നിന്നും 2010-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 April 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മമ്മൂട്ടി നടൻ, ശ്വേത നടി". മലയാളം വെബ്ദുനിയ. ശേഖരിച്ചത് 2010 April 6.
{{cite news}}
: Check date values in:|accessdate=
(help)