ഹലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലോ
ഹലോ
സംവിധാനം റാഫി മെക്കാർട്ടിൻ
നിർമ്മാണം ജോയ് തോമസ് ശക്തികുളങ്ങര
രചന റാഫി മെക്കാർട്ടിൻ
അഭിനേതാക്കൾ മോഹൻലാൽ
പാർവതി മിൽട്ടൻ
സംഗീതം അലക്സ് പോൾ
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ
ചിത്രസംയോജനം ഡോൺ മാക്സ്
സ്റ്റുഡിയോ ജിതിൻ ആർട്ട്സ്
വിതരണം മരക്കാർ റിലീസ്
റിലീസിങ് തീയതി 5 ജൂലൈ 2007
സമയദൈർഘ്യം 145 മിനിട്ടുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 3.5 കോടി
ആകെ 14.56 കോടി

റാഫി മെക്കാർട്ടിൻ ജോഡി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2007 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലോ. മോഹൻലാൽ, പാർവതി മിൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, ഗണേഷ് കുമാർ, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാർവതി മിൽട്ടന് നൽകുകയായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സ്വീകരണം[തിരുത്തുക]

56 പ്രദർശന ശാലകളിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം വൻവിജയമായിരുന്നു.[1] 2007 ലെ ഏറ്റവും മികച്ച വിജയം നേടിയ പത്ത് ചിത്രങ്ങളിലൊന്നായി ഈ ചലച്ചിത്രത്തെ ഇന്ത്യാഗ്ലിറ്റ്സും (Indiaglitz) വൺഇന്ത്യയും (Oneindia) തിരഞ്ഞെടുത്തു.[2][3]

മറ്റു ഭാഷകളിൽ[തിരുത്തുക]

തെലുങ്കിൽ രാജശേഖർ അഭിനയിച്ച് നാ സ്റ്റൈൽ വേറു എന്ന പേരിലും കന്നഡയിൽ ജഗ്ഗേഷ് അഭിനയിച്ച് മഞ്ജുനാഥ BA LLB എന്ന പേരിലും ഈ ചിത്രം പുനർനിർമ്മിച്ചു.

ഗാനങ്ങൾ[തിരുത്തുക]

അലക്സ് പോളാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

നമ്പർ ഗാനം ഗായകർ ദൈർഘ്യം
1 മഴവില്ലിൻ അഫ്സൽ, മഞ്ജരി, സംഗീത പ്രഭു 4:18
2 കടുകിട്ട് എം. ജി. ശ്രീകുമാർ, സംഗീത പ്രഭു 4:55
3 ഹലോ ഹലോ വിധു പ്രതാപ്, ശ്വേത മോഹൻ 3:53
4 ചെല്ലത്താമരേ കെ. എസ്. ചിത്ര, സംഗീത പ്രഭു 4.36
5 ഭജൻ മഞ്ജരി, അഖില, ആൻഡ്രിയ 1:06
6 കടുകിട്ട് കൊച്ചിൻ ഇബ്രാഹിം, സംഗീത പ്രഭു 4:55
7 ഹലോ ഹലോ ശ്വേത മോഹൻ 3:53

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹലോ&oldid=2429735" എന്ന താളിൽനിന്നു ശേഖരിച്ചത്