മഞ്ജരി (വൃത്തം)
കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി. ഗാഥ വൃത്തം എന്നും അറിയപ്പെടുന്നു.
ലക്ഷണം
[തിരുത്തുക]“ | ശ്ലഥകാകളിവൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം
രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും. |
” |
കാകളി വൃത്തത്തിലെ രണ്ടാമത്തെ വരിയിലെ അവസാനത്തെ ഗണത്തിൽ 3 അക്ഷരത്തിനു പകരം ഒരക്ഷരമേ ഒള്ളു എങ്കിൽ അതാണ് മഞ്ജരി വൃത്തം.
ഉദാ:
ഉന്തുന്തു | ന്തുന്തുന്തു | ന്തുന്തുന്തു | ന്തുന്തുന്തു,
ന്തുന്തുന്തു | ന്തുന്തുന്തു | ന്താളേയു | ന്ത്
ഉദാ:
ഇന്ദിരാ | തന്നുടെ | പുഞ്ചിരി | യായൊരു
ചന്ദ്രികാ | മെയ്യിൽ പ | രക്കയാ | ലെ
മഞ്ജരി വൃത്തത്തിലെഴുതിയ പ്രശസ്തകവിതകൾ
[തിരുത്തുക]“ | എന്തിതെന്നിങ്ങനെ ചിന്തിച്ചു നാന്മുഖൻ
അന്ധതപൂണ്ടു നോക്കുന്നേരം നന്നാലു ബാഹുക്കളായിട്ടു കാണായി നിന്നൊരു ബാലകന്മാരെയെല്ലാം ശംഖു തുടങ്ങിയുള്ളായുധമോരോന്നേ തങ്കരംതോറും ധരിച്ചു നന്നായ് ശ്രീഭൂമിമാരായി മേവുന്ന ദേവിമാർ ശോഭകലർന്നുണ്ടു രണ്ടുപാടും മഞ്ഞൾ പിഴിഞ്ഞൊരു കൂറ ധരിച്ചുണ്ടു; ശിഞ്ജിതമായുള്ള നൂപുരവും അംഗദം കങ്കണം കാഞ്ചി തുടങ്ങിന മംഗലഭൂഷണമുണ്ടു മയ്യിൽ: കന്നുകിടാക്കളുമവ്വണ്ണയോയി തൊന്നൊന്നേ നാന്മുഖൻ നോക്കുന്നേരം. കാനനംതന്നിലെ ദാരുക്കളോരോന്നേ കാണായിതന്നേരമവ്വണ്ണമേ. |
” |
“ | താനേയെഴുന്നൊരു സൂകരവീരന്നു
ചേന്നുറ്റു തീർത്ത വിലംകണക്കേ മാരുതപുത്രന്റെ പക്ഷത്തിലൻപോടു വാരിജലോചനൻ താനുണ്ടല്ലോ, |
” |
ശീലാവതിപ്പാട്ട്
“ | ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി. |
” |
ഇരുപത്തിനാലു വൃത്തത്തിൽ പത്തും പന്ത്രണ്ടും വൃത്തങ്ങൾ ഇതാകുന്നു.
“ | കോടക്കാർകൂന്തലാൾ സീതാവിയോഗത്താ-
ലാടലിൽപെട്ടു വസിക്കുംകാലം കോടക്കാർ വന്നിട്ടു ചൂടു പിടിപെട്ടു വാടിയ രാമ! ഹരേ! ശരണം. |
” |
കൊച്ചുസീത (രണ്ടാം സർഗ്ഗം) - വള്ളത്തോൾ
“ | എന്തിന്റെ തേജസ്സ,രുന്ധതീനക്ഷത്ര –
മന്തരീക്ഷാന്തരേ നിത്യദീപ്തം, അപ്പാതിവ്രത്യവും പാഴ്കരിക്കട്ടപോ- ല,ത്ഭുതം ദൃഷ്ടിമറിവിതയ്യോ! |
” |
മഗ്ദലനമറിയം - വള്ളത്തോൾ
“ | പോയ്ക്കൊൾക പെൺകുഞ്ഞേ, ദുഃഖം വെടിഞ്ഞു നീ –
യുൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ അപ്പപ്പോൾ പാതകം ചെയ്തതിന്നൊക്കെയു – മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം! |
” |
“ | അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാൻ
വയ്യേ, നിനയ്ക്കുവാൻപോലും വയ്യേ! |
” |
നിമിഷം – ജി. ശങ്കരക്കുറുപ്പ്
“ | കൊച്ചു നിമിഷമേ യാത്രചോദിച്ചു കൊ-
ണ്ടിച്ചിന്ത നിർത്തുന്നു, പോവുക നീ ഞാനടക്കീടുമെൻ കണ്ണുനീർതുള്ളി വീ- ണി നൽച്ചിറകു കുഴയും മുൻപേ |
” |
പേരക്കിടാവ് – യൂസഫലി കേച്ചേരി
“ | പാകമാർന്നിട്ടില്ല ഭാവധ്വനികളെൻ
പാട്ടിനെന്നെന്നെയോർപ്പിച്ചതാവാം കൈവശമേതു നിരൂപകന്നുണ്ടിന്നു കൈശോരമേ നിന് രസാവബോധം! |
” |
മഞ്ജരിവൃത്തത്തിലെഴുതിയ ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]അരികിൽ നീ - ഒ. എൻ. വി. കുറുപ്പ്
“ | അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതേ നിനച്ചു പോയീ |
” |
വാതിൽപ്പഴുതിലൂടെൻ - ഒ. എൻ. വി. കുറുപ്പ്
“ | വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ |
” |
ഒരു ദളം മാത്രം - ഒ. എൻ. വി. കുറുപ്പ്
“ | ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ,
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു... |
” |
എന്റെ മൺ വീണയിൽ - ഒ. എൻ. വി. കുറുപ്പ്
“ | എന്റെ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു |
” |
താരകരൂപിണി - ശ്രീകുമാരൻ തമ്പി
“ | താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും ഏകാന്ത ചിന്തതൻ ചില്ലയിൽ പൂവിടും എഴിലം പാലപ്പൂവായിരിക്കും |
” |
മാണിക്യവീണയുമായെൻ - ഒ. എൻ. വി. കുറുപ്പ്
“ | മാണിക്യവീണയുമായെൻ
മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ പാടുകില്ലേ വീണമീട്ടുകില്ലേ നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ |
” |
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ - ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
“ | ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം |
” |