റാഫി മെക്കാർട്ടിൻ
ദൃശ്യരൂപം
മലയാളചലച്ചിത്രരംഗത്തെ സംവിധായക ജോഡികളാണ് റാഫി മെക്കാർട്ടിൻ. സിദ്ദിഖ് - ലാൽ മാരുടെ സഹസംവിധായകരായാണ് അവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്. ഹാസ്യം പ്രമേയമായ ഇവരുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടി. റാഫിയുടെ അനുജനായ ഷാഫിയും മലയാളത്തിലെ ഒരു സംവിധായകനാണ്.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- പുതുക്കോട്ടയിലെ പുതുമണവാളൻ (1995)
- സൂപ്പർമാൻ (1997)
- പഞ്ചാബി ഹൗസ് (1998)
- സത്യം ശിവം സുന്ദരം (2000)
- തെങ്കാശിപ്പട്ടണം (2000)
- ചതിക്കാത്ത ചന്തു (2004)
- പാണ്ടിപ്പട (2005)
- ഹലോ (2007)
- ലൗ ഇൻ സിംഗപ്പൂർ (2009)
- ചൈനാടൗൺ (2011)
- വൺമാൻഷോ (2001)