കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ | |
---|---|
കേരളത്തിലെ വനം, സ്പോർട്സ്, സിനിമ വകുപ്പ് മന്ത്രി | |
In office മേയ് 18 2011 – ഏപ്രിൽ 2 2013 | |
മുൻഗാമി | ബിനോയ് വിശ്വം, എം. വിജയകുമാർ |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
In office മേയ് 17 2001 – മാർച്ച് 10 2003 | |
മുൻഗാമി | സി.കെ. നാണു |
പിൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
കേരള നിയമസഭ അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 16 2001 | |
മുൻഗാമി | കെ. പ്രകാശ് ബാബു |
മണ്ഡലം | പത്തനാപുരം |
Personal details | |
Born | കൊട്ടാരക്കര | മേയ് 25, 1966
Political party | കേരള കോൺഗ്രസ് (ബി) |
Children | മൂന്ന് മകൻ |
Parents |
|
Residence(s) | കൊട്ടാരക്കര |
Website | http://www.kbganeshkumar.net/ |
As of സെപ്റ്റംബർ 16, 2020 Source: നിയമസഭ |
കേരളത്തിലെ മുൻ മന്ത്രിയും മലയാള സിനിമാതാരവുമാണ് [1] കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന കെ.ബി. ഗണേഷ് കുമാർ. ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. കൂടി ആണ്. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരിക്കെ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നല്കിയതിനെത്തുടർന്ന് 2013 ഏപ്രിൽ 1-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[2]
സിനിമാജീവിതം[തിരുത്തുക]
കെ.ജി.ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
പത്താനാപുരത്ത് നിന്ന് 2001ൽ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ തോല്പ്പിച്ച് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ വന്ന് ചേരുന്നത്. എ കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 2003ൽ പിതാവായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞു എന്നൊരോപണം ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ മന്ത്രിയായ ശേഷം ഈ സ്ഥാനം രാജിവെച്ചു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. | ജഗദീഷ് | ഐൻസി ,യു.ഡി.എഫ്. |
2011 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. രാജഗോപാൽ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2006 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ.ആർ. ചന്ദ്രമോഹനൻ | സി.പി.ഐ., എൽ.ഡി.എഫ്. |
2001 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. പ്രകാശ് ബാബു | സി.പി.ഐ., എൽ.ഡി.എഫ്. |
വിവാദങ്ങൾ[തിരുത്തുക]
രഹസ്യബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭർത്താവ് ഔദ്യോഗികവസതിയിൽ കയറി മർദ്ദിച്ചതായി ഒരു പത്രം റിപ്പോർട്ട് ചെയ്തു. അടികൊണ്ടത് മന്ത്രി ഗണേഷ്കുമാറിനാണെന്ന് പി.സി.ജോർജ് പറഞ്ഞത് ഒരു വിവാദമായിരുന്നു.[4]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Kerala Legislature5" (PDF).
- ↑ "ഗണേഷ്കുമാർ രാജിവെച്ചു". മൂലതാളിൽ നിന്നും 2013-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-01.
- ↑ http://www.keralaassembly.org/1982/1982117.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-07.
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1966-ൽ ജനിച്ചവർ
- മേയ് 25-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- വിവാഹമോചിതർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- കേരള കോൺഗ്രസ് പ്രവർത്തകർ
- കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ കായികവകുപ്പ് മന്ത്രിമാർ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ