കെ.വി. വിജയദാസ്
കെ.വി. വിജയദാസ് | |
---|---|
![]() | |
കേരള നിയമസഭാംഗം | |
In office മേയ് 14 2011 – ജനുവരി 18 2021 | |
പിൻഗാമി | കെ. ശാന്തകുമാരി |
മണ്ഡലം | കോങ്ങാട് |
Personal details | |
Born | എലപ്പുള്ളി | 25 മേയ് 1959
Died | ജനുവരി 18, 2021 | (പ്രായം 61)
Political party | സി.പി.ഐ.എം |
Spouse(s) | വി. പ്രേംകുമാരി |
Children | രണ്ട് മകൻ |
Parents |
|
Residence(s) | എലപ്പുള്ളി |
As of ജൂലൈ 13, 2020 Source: നിയമസഭ |
കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകനും പതിമൂന്നും പതിനാലും നിയമസഭകളിൽ കോങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച സമാജികനുമായിരുന്നു കെ.വി. വിജയദാസ്. 1959 മേയ് 25ന് കെ. വേലായുധന്റേയും എ. താത്തയുടെയും മകനായി ജനിച്ചു. 1975-ൽ കെ. എസ്. വൈ. എഫ് പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ചു.[1] 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 60790 വോട്ടുകൾ നേടിയ വിജയദാസ് 13271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പന്തളം സുധാകരനെ തോൽപ്പിച്ചത്.[2] മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന് 13 ദിവസം ജയിൽവാസം ആനുഭവിക്കേണ്ടി വന്നിരുന്നു. സി.പി.ഐ.എം പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായി ജില്ലാ പഞ്ചായത്ത് വൈദ്യുതോല്പാദനം നടത്തിയ കല്ലടിക്കോട്മീൻവല്ലം പദ്ധതി കൊണ്ടുവന്നു. സങ്കീർണ്ണമായ ഭൂമിശാസ്ത്രമുള്ള കോങ്ങാടിൻ്റെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് 2021 ജനുവരി 18ന് അദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു[3].
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2016 | കോങ്ങാട് നിയമസഭാമണ്ഡലം | കെ.വി. വിജയദാസ് | സി.പി.എം., എൽ.ഡി.എഫ്. | പന്തളം സുധാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-21.
- ↑ http://malayalam.oneindia.com/election/kerala/kerala-assembly-election-2016-kongad-constituency-result-update-150116.html
- ↑ "കെ.വി.വിജയദാസ് എംഎൽഎ അന്തരിച്ചു". ശേഖരിച്ചത് 2021-01-18.