പന്തളം സുധാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഷ്ട്രീയ പ്രവർത്തകൻ, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ കേരളത്തിൽ പ്രസിദ്ധനായ വ്യക്തിയാണ് പന്തളം സുധാകരൻ (ജനനം:1955 നവംബർ 22). റ്റി.കെ.സുധാകരൻ എന്നായിരുന്നു സ്കൂൾ രജിസ്റ്ററിലെ പേര്. മൂന്നു തവണ മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സുധാകരൻ 1991-1996 കാലയളവിൽ കേരളത്തിലെ പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പിന്റെ മന്ത്രിയായും 1995-1996 വരെ എക്സൈസ് പിന്നോക്ക-പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന്റെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1] ഒരു കവിയായ സുധാകരൻ നിരവധി കവിതകളും ഇരുപതോളം സിനിമകളിൽ ചലച്ചിത്രഗാനങ്ങളും രചിച്ചിട്ടുണ്ട്. സ്നേഹപൂർവ്വം എന്ന കവിതാസമാഹാരം പുറത്തിറക്കി. കൊച്ചാദിച്ചന്റെയും കാർത്ത്യായനിയുടേയും മകനായി 1955 നവംബർ 22 ന് പന്തളത്ത് കൈലാസമന്ദിരത്തിൽ ജനിച്ച സുധാകരൻ കെ.എസ്.യു വിലൂടെയാണ് വിദ്യാർഥി രാഷ്ട്രീയരംഗത്തെത്തുന്നത്. പിന്നീട് 1978 മുതൽ 1982 വരെ കെ.എസ്.യുവിന്റെ ജനറൽ സെക്രട്ടറിയായും യൂത്ത്കോൺഗ്രസിന്റെ വൈസ്പ്രസിഡന്റും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ചു.അജിതയാണു പത്നി. രണ്ടുകുട്ടികൾ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പന്തളം_സുധാകരൻ&oldid=3334047" എന്ന താളിൽനിന്ന് ശേഖരിച്ചത്