ബി. സത്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. സത്യൻ
B. Sathyan.jpg
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിആനത്തലവട്ടം ആനന്ദൻ
പിൻഗാമിഒ.എസ്. അംബിക
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-05-30) മേയ് 30, 1966  (56 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളി(കൾ)ലീന തോമസ്
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • കെ. ഭാസ്കരൻ (അച്ഛൻ)
  • എസ്. തങ്കമ്മ (അമ്മ)
വസതി(കൾ)തിരുവനന്തപുരം
As of സെപ്റ്റംബർ 22, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ബി. സത്യൻ. വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി സി.പി.ഐ.എം. ജില്ലക്കമ്മിറ്റിയംഗമാണ്. 2011ലും 2016ലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

കെ. ഭാസ്കരനാണ് പിതാവ്, മാതാവ് എസ്. തങ്കമ്മയും. ലീന തോമസാണ് പങ്കാളി, ഒരു മകനും മകളും ഇവർക്കുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി തൊട്ടടുത്ത എതിരാളി പാർട്ടി മൂന്നാം സ്ഥാനം പാർട്ടി
1 2016[1] ആറ്റിങ്ങൾ നിയമസഭാമണ്ഡലം ബി. സത്യൻ സി.പി.ഐ.(എം) കെ. ചന്ദ്രബാബു ആർ.എസ്.പി. രാജി പ്രസാദ് ബി.ജെ.പി.
2 2011[2] ആറ്റിങ്ങൾ നിയമസഭാമണ്ഡലം ബി. സത്യൻ സി.പി.ഐ.(എം) തങ്കമണി ദിവാകരൻ കോൺഗ്രസ് ആറ്റിങ്ങൾ സുരേഷ്

അവലംബം[തിരുത്തുക]

  1. "Kerala Assembly Election Results in 2016". മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-22.
  2. "Kerala Assembly Election Results in 2011". മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-22.
"https://ml.wikipedia.org/w/index.php?title=ബി._സത്യൻ&oldid=3821734" എന്ന താളിൽനിന്ന് ശേഖരിച്ചത്