ഷാഫി പറമ്പിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷാഫി പറമ്പിൽ

ki
മുൻ‌ഗാമി കെ.കെ.ദിവാകരൻ
നിയോജക മണ്ഡലം പാലക്കാട്
ജനനം (1983-02-12) 12 ഫെബ്രുവരി 1983 (പ്രായം 36 വയസ്സ്)
പട്ടാമ്പി, കേരളം
ഭവനംപാലക്കാട്
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
വെബ്സൈറ്റ്http://shafiparambil.com/

പാലക്കാട് എം.എൽ.എ. യാണ് ഷാഫി പറമ്പിൽ. പട്ടാമ്പിയിലെ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനാണ് ഇദ്ദേഹം. പട്ടാമ്പി ഗവ കോളേജിൽ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂർത്തിയാക്കി. 2009കേരള സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി. 2011ൽ പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്].

2012 ഒക്ടോബർ 6നു അഷീല അലിയെ വിവാഹം കഴിച്ചു. വിവാഹവിരുന്നിന് ചെലവിടാനായി സ്വരൂപിച്ച പണമുപയോഗിച്ച് മലമ്പുഴയിലെ അന്ധദമ്പതികൾക്ക് വീടുവച്ചുകൊടുക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനം ഒട്ടേറെ വാർത്താപ്രാധാന്യം നേടി.[1] നിലവിൽ യൂത്തുകോൺഗ്രെസ്സ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആണ്‌

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഷാഫി പറമ്പിൽ വിവാഹിതനായി
"https://ml.wikipedia.org/w/index.php?title=ഷാഫി_പറമ്പിൽ&oldid=2829200" എന്ന താളിൽനിന്ന് ശേഖരിച്ചത്