എ.സി. മൊയ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.സി. മൊയ്തീൻ
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ഓഫീസിൽ
ഓഗസ്റ്റ് 14 2018 – മേയ് 3 2021
മുൻഗാമികെ.ടി. ജലീൽ
പിൻഗാമിഎം.വി. ഗോവിന്ദൻ
ഓഫീസിൽ
നവംബർ 2016 – ആഗസ്റ്റ് 14 2018
മുൻഗാമിഇ.പി. ജയരാജൻ
പിൻഗാമിഇ.പി. ജയരാജൻ
കേരളത്തിലെ സഹകരണം, ടൂറിസം മന്ത്രി
ഓഫീസിൽ
മേയ് 25 2016 – നവംബർ 2016
മുൻഗാമിസി.എൻ. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ
പിൻഗാമികടകംപള്ളി സുരേന്ദ്രൻ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിബാബു എം. പാലിശ്ശേരി
മണ്ഡലംകുന്നംകുളം
ഓഫീസിൽ
ഒക്ടോബർ 10 2004 – മേയ് 14 2011
മുൻഗാമിവി. ബാലറാം
പിൻഗാമിസി.എൻ. ബാലകൃഷ്ണൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-04-18) 18 ഏപ്രിൽ 1956  (67 വയസ്സ്)
വടക്കാഞ്ചേരി
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളിഉസൈബ ബീവി എസ്.
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • ചിയാമു (അച്ഛൻ)
  • ഫാത്തിമ ബീവി (അമ്മ)
വസതിവടക്കാഞ്ചേരി
As of ജൂലൈ 25, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ സി.പി.ഐ.(എം) നേതാക്കളിലൊരാളും മുൻ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീൻ.[1]

ജീവിതരേഖ[തിരുത്തുക]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ മൊയ്തീൻ, സി.പി.ഐ.(എം) തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, കെ.എസ്.വൈ.എഫ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2004-ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ കേരളാ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരനെ തോൽപ്പിച്ചതോടെ മൊയ്തീൻ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. 2011-ൽ സി.പി.ഐ.(എം) തൃശ്ശർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016-ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് 7,734 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മൊയ്തീൻ തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജൻ രാജിവച്ചതിനെത്തുടർന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകൾ ലഭിച്ചത്. സഹകരണം, ടൂറിസം എന്നീവകുപ്പകളുടെ മന്ത്രിയായി 25-5-2016 മുതൽ 21-11-2016 വരെ പ്രവർത്തിച്ചിരുന്നു.[2][3][4]

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • രണ്ടുവർഷക്കാലത്തോളം തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചു.
  • 2004 മുതൽ 2011 വരെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാംഗമായി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കുന്നംകുളം നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം, എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി.
2006 വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് ടി.വി. ചന്ദ്രമോഹൻ ഡി.ഐ.സി., യു.ഡി.എഫ്.
2004*(1) വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ചിയാമു, ഫാത്വിമ ബീവി എന്നിവരുടെ മകനായി തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് കല്ലമ്പാറയിൽ 1956 ഏപ്രിൽ 18ന് ജനിച്ചു. ഭാര്യ ഉസൈമ ബീവി. ഒരു മകൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Govt. of Kerala, Official webportal. "Shri. A. C. Moideen". kerala.gov.in. kerala.gov.in. Archived from the original on 2021-06-20. Retrieved 24 നവംബർ 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-25. Retrieved 2021-06-25.
  3. https://www.thenewsminute.com/article/pinarayi-cabinet-reshuffle-cpi-m-leader-mm-mani-made-minister-53166
  4. https://www.deccanchronicle.com/nation/current-affairs/140818/ep-jayarajan-to-be-sworn-in-today.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-11.
"https://ml.wikipedia.org/w/index.php?title=എ.സി._മൊയ്തീൻ&oldid=4071943" എന്ന താളിൽനിന്ന് ശേഖരിച്ചത്