ടി.വി. രാജേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി. വി. രാജേഷ്
ടി. വി. രാജേഷ്
കേരള നിയമസഭകയിലെ അംഗം.
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
പിൻഗാമിഎം. വിജിൻ
മണ്ഡലംകല്ല്യാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1974-01-11) 11 ജനുവരി 1974  (50 വയസ്സ്)
കല്ല്യാശ്ശേരി
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിടി.പി. ഷീന
കുട്ടികൾഒരു പുത്രി, ഒരു പുത്രൻ
മാതാപിതാക്കൾ
  • വി.പി.ചാത്തുക്കുട്ടി (അച്ഛൻ)
  • ടി.വി. മാധവി (അമ്മ)
വസതികല്ല്യാശ്ശേരി
As of ജൂൺ 25, 2020
ഉറവിടം: നിയമസഭ

കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവാണ് ടി.വി. രാജേഷ്. ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി 2007 മുതൽ പ്രവർത്തിക്കുന്നു.[1][2]

2011-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ നിന്ന് ജയിച്ച് ആദ്യമായി നിയസഭയിലെത്തി.

ജീവിത ചരിത്രം[തിരുത്തുക]

കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ വി.പി.ചാത്തുക്കുട്ടിയുടെയും ടി.വി.മാധവിയുടെയും നാലാമത്തെ മകനായി 1974 ഫെബ്രുവരി മാസം 25-ന് ജനിച്ചു. ബി.എ., എൽ.എൽ.ബി. ബിരുദങ്ങളുണ്ട്[1]. ഷീന ഭാര്യയും, ദിയ മകളുമാണ്.

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

2002-2005 കാലയളവിൽ എസ്.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്[1]. 2007 ജൂലൈ മുതൽ ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നു[1]. സി.പി.ഐ.(എം) കേരള സംസ്ഥാന കമ്മിറ്റി അംഗമാണ്. 86 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 2003 ജൂലൈ 30 മുതൽ ആഗസ്ത് 10 വരെ 12 ദിവസം സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരസത്യാഗ്രഹം കിടന്നു[അവലംബം ആവശ്യമാണ്].

2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-ലെ പി. ഇന്ദിരയെ 29946 വോട്ടുകൾക്ക് പരാജയപ്പെടുത്തി[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കല്യാശ്ശേരി നിയമസഭാമണ്ഡലം ടി.വി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് പി. ഇന്ദിര കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2011 കല്യാശ്ശേരി നിയമസഭാമണ്ഡലം ടി.വി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് പി. ഇന്ദിര കോൺഗ്രസ് (ഐ.), യു.ഡി.എഫ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "T.V. Rajesh". Information System Section, Kerala Legislative Assembly, Thiruvananthapuram. Archived from the original on 2012-05-12. Retrieved 27 December 2011.
  2. "T.V. Rajesh, M.B. Rajesh re-elected". The Hindu. Archived from the original on 2010-08-13. Retrieved 6 ജനുവരി 2011.
  3. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ടി.വി._രാജേഷ്&oldid=4070785" എന്ന താളിൽനിന്ന് ശേഖരിച്ചത്