എം. സ്വരാജ്
എം. സ്വരാജ് | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | കെ. ബാബു |
പിൻഗാമി | കെ. ബാബു |
മണ്ഡലം | തൃപ്പൂണിത്തുറ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നിലമ്പൂർ | 27 മേയ് 1979 വയസ്സ്)
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | സരിത |
മാതാപിതാക്കൾ |
|
വസതി | തൃപ്പൂണിത്തുറ |
As of ഓഗസ്റ്റ് 16, 2020 ഉറവിടം: നിയമസഭ |
2016 മുതൽ 2021 വരെ തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭാംഗമായിരുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്.(27 മെയ് 1979) 2025-ലെ നിലമ്പൂർ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ ആര്യാടൻ ഷൗക്കത്തിനോട് പരാജയപ്പെട്ടു. [1]
ജീവിതരേഖ
[തിരുത്തുക]മലപ്പുറത്തെ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരൻ നായരാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി. [2]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും നിലവിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് എം സ്വരാജ്.
പ്രധാന പദവികളിൽ
- 2022 : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
- 2016 : നിയമസഭാംഗം തൃപ്പൂണിത്തുറ
- 2015 : സിപിഎം സംസ്ഥാന കമ്മറ്റി അംഗം
- 2013 : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
- 2011 : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്
- 2007 : സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം
- 2005 : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
- 2002 : എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി
സാഹിത്യ ജീവിതം
[തിരുത്തുക]കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരാമർശങ്ങൾ
[തിരുത്തുക]- ↑ https://www.deshabhimani.com/News/kerala/nilamboor-m-swaraj--40761
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-12-02. Retrieved 2016-05-21.