റോഷി അഗസ്റ്റിൻ
റോഷി അഗസ്റ്റിൻ | |
|---|---|
| കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി | |
| പദവിയിൽ 2021 - 2026 | |
| മുൻഗാമി | കെ. കൃഷ്‌ണൻകുട്ടി |
| പിൻഗാമി | മോൻസ് ജോസഫ് |
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ മേയ് 16 2001 – മെയ് 4 2026 | |
| മുൻഗാമി | പി.പി. സുലൈമാൻ റാവുത്തർ |
| പിൻഗാമി | റോയ് കെ. പൗലോസ് |
| മണ്ഡലം | ഇടുക്കി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 20 ജനുവരി 1969 വയസ്സ്) പാലാ |
| രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (എം) |
| പങ്കാളി | റാണി തോമസ് |
| കുട്ടികൾ | രണ്ട് മകൾ, ഒരു മകൻ |
| മാതാപിതാക്കൾ |
|
| വസതി | വാഴത്തോപ്പ് |
| വെബ്‌വിലാസം | www.roshyaugustine.com |
As of മെയ് 4, 2026 ഉറവിടം: നിയമസഭ | |
പ്രമുഖ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവും 2001 മുതൽ 2026 വരെ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും പതിനഞ്ചാം കേരളനിയമസഭയിലെ ജല സേചന വകുപ്പ് മന്ത്രിയുമായിരുന്നു റോഷി അഗസ്റ്റിൻ[1][2][3][4][5][6] 2001 മുതൽ തുടർച്ചയായി 25 വർഷം ഇടുക്കിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന റോഷി അഗസ്റ്റിൻ 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ആദ്യമായി മത്സരിച്ച കോൺഗ്രസ് പാർട്ടിയിലെ റോയ് കെ പൗലോസിനോട് പരാജയപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]1969 ജനുവരി 20 ന് പാലായിൽ ജനിച്ചു, ലീലാമ്മ-അഗസ്റ്റിൻ തോമസാണ് മാതാപിതാക്കൾ. സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന റോഷി അഗസ്റ്റിൻ ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാലയിലെ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ അംഗവുമായിരുന്നു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം ഇപ്പോൾ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്[7][8]
തെരഞ്ഞെടുപ്പ്
[തിരുത്തുക]ഇടുക്കി നിയമ സഭാമണ്ഡലത്തിൽ നിന്നു തുടർച്ചയായ അഞ്ചു തവണ നിയമസഭാംഗമായി. 2021 ലെ തെരഞ്ഞെടുപ്പിൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഫ്രാൻസിസ് ജോർജിനെ തോൽപ്പിച്ചാണ് നിയമസഭാംഗമായത്. കന്നിയങ്കം 1996-ൽ പേരാമ്പ്രയിൽനിന്നായിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ സി.പി.എമ്മിന്റെ എൻ.കെ. രാധയോടു പരാജയപ്പെട്ടു. 2752 വോട്ടുകൾക്കായിരുന്നു തോൽവി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതൽ ഇടുക്കിയിൽ തുടർച്ചയായി വിജയം.[9]
അവലംബം
[തിരുത്തുക]- ↑ Niyamasabha MLA List
- ↑ News The Hindu 3 July 2012
- ↑ News The Hindu 12 August 2012
- ↑ News The Hindu 29 August 2012
- ↑ "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Retrieved 21 May 2021.
{{cite web}}: CS1 maint: deprecated archival service (link) - ↑ "മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്". ദേശാഭിമാനി. 21 May 2021. Retrieved 21 May 2021.
{{cite web}}: CS1 maint: deprecated archival service (link) - ↑ "MLA official Web portal". Archived from the original on 2013-01-23. Retrieved 2020-08-23.
- ↑ Hindustan Pages[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ടീം പിണറായി - 2.0". മാതൃഭൂമി. 21 May 2021. Retrieved 21 May 2021.
{{cite web}}: CS1 maint: deprecated archival service (link)