മുല്ലക്കര രത്നാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുല്ലക്കര രത്നാകരൻ
MULLAKARA RATNAKARAN DSC 0646.resized.JPG
കേരളത്തിലെ മുൻ കൃഷിവകുപ്പ് മന്ത്രി
In office
2006–2011
മുൻഗാമികെ.ആർ. ഗൗരിയമ്മ
Succeeded byകെ.പി. മോഹനൻ
Constituencyചടയമംഗലം കൊല്ലം
Personal details
Born1955
മുല്ലക്കര, കൊല്ലം, തിരുക്കൊച്ചി, ഇൻഡ്യ
Nationalityഇൻഡ്യൻ
Political partyസി.പി.ഐ.
Spouse(s)ഗീത

മുല്ലക്കര രത്നാകരൻ (ജനനം: 1955) കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. ഇദ്ദേഹം 2006-11 കാലത്ത് കേരളത്തിലെ കൃഷിമന്ത്രിയായിരുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലമാണ് ഇദ്ദേഹത്തിന്റെ നിയോജകമണ്ഡലം. നിലവിൽ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. മികച്ച വാഗ്മി കൂടിയായ ഇദ്ദേഹത്തിന്റെ രാമായണത്തെയും മഹാഭാരതത്തേയും ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പര ശ്രദ്ധേയമാണ്.[1]

ജീവിതരേഖ[തിരുത്തുക]

ചടയമംഗലത്ത് മുല്ലക്കരയിൽ പുരുഷോത്തമൻ, സുലോചന എന്നിവരുടെ മകനായി 1955-ലാണ് ഇദ്ദേഹം ജനിച്ചത്. 1978-ൽ ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. "തൊഴിൽ അല്ലെങ്കിൽ ജയിൽ" എന്ന പ്രക്ഷോഭത്തിലുൾപ്പെടെ പല തവണ ഇദ്ദേഹം ജയിലിൽ പോയിട്ടുണ്ട്. [2]

നിയമസഭയിൽ[തിരുത്തുക]

1991 ൽ പുനലൂരിൽ മത്സരിച്ച് പുനലൂർ മധുവിനോട് പരാജയപെട്ടു 2006 ൽ ആണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് നിന്നും സിറ്റിംങ്ങ് എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.2011ലും 2016 ലും വിജയം ആവർത്തിച്ചു.

കൃഷിമന്ത്രി[തിരുത്തുക]

2006 ൽ ചടയമംഗലത്തു നിന്നും വിജയിച്ച ഇദ്ദേഹം വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ച വച്ചു.

ജില്ലാ സെക്രട്ടറി[തിരുത്തുക]

2019 ൽ ഒട്ടേറെ തർക്കങ്ങൾക്കൊടുവിൽ സി.പി.ഐ യുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പുസ്തകങ്ങൾ[തിരുത്തുക]

  • എന്റെ നിയമസഭാ പ്രസംഗങ്ങൾ
  • മഹാഭാരത്തിലൂടെ

അവലംബം[തിരുത്തുക]

  1. "Members of Legislative Assempbly". Government of Kerala. ശേഖരിച്ചത് 20 December 2009.
  2. "Mullakkara Ratnakaran". Government of Kerala. മൂലതാളിൽ നിന്നും 2009-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2009.

പുറത്തെയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Ratnakaran, Mullakkara
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1955
PLACE OF BIRTH Mullakkara, Kollam, Kerala, India
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=മുല്ലക്കര_രത്നാകരൻ&oldid=3298565" എന്ന താളിൽനിന്ന് ശേഖരിച്ചത്