കെ.പി. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് കെ.പി. മോഹനൻ. LJD(ലോക് താന്ത്രിക് ജനതാ ദൾ) പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 2011-ലേയും 2021-ലേയും കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് നിയമസഭാമണ്ഡത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുൻപ് മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മുൻമന്ത്രി പരേതനായ പി.ആർ. കുറുപ്പിന്റെയും, പരേതയായ കെ.പി. ലീലാവതി അമ്മയുടെയും മകനായി 1950 മാർച്ച് 3-നു് കണ്ണൂർ ജില്ലയിലെ പുത്തൂരിൽ ജനിച്ചു[1]. ഭാര്യ ഹേമജ മോഹനൻ. ഒരു മകനും രണ്ടു പെണ്മക്കളുമുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൂത്തുപറമ്പ് നിയമസഭാമണ്ഡലം കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. മോഹനൻ ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്.
2011 കൂത്തുപറമ്പ് നിയമസഭാമണ്ഡലം കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. സൈയ്ത് അലവി പുതിയവളപ്പിൽ ഐ.എൻ.എൽ., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/mohanankp.pdf
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.പി._മോഹനൻ&oldid=3709137" എന്ന താളിൽനിന്ന് ശേഖരിച്ചത്