രാജു ഏബ്രഹാം
ദൃശ്യരൂപം
രാജു ഏബ്രഹാം | |
---|---|
![]() | |
സി.പി.എം, പത്തനംതിട്ട ജില്ലാ സെക്രട്ടറി | |
ഓഫീസിൽ 2024 - തുടരുന്നു | |
മുൻഗാമി | കെ.പി. ഉദയഭാനു |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 1996 – മേയ് 3 2021 | |
മുൻഗാമി | എം.സി. ചെറിയാൻ |
പിൻഗാമി | പ്രമോദ് നാരായൺ |
മണ്ഡലം | റാന്നി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റാന്നി | 30 ജൂൺ 1961
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ടീന എബ്രഹാം |
കുട്ടികൾ | ഒരു മകൾ രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | റാന്നി |
വെബ്‌വിലാസം | www.rajuabraham.in |
As of ഏപ്രിൽ 8, 2025 ഉറവിടം: നിയമസഭ |
2024 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തുടരുന്ന[1] റാന്നിയിൽ നിന്നുള്ള മുൻ നിയമസഭാംഗവും മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് അഡ്വ. രാജു എബ്രഹാം 1996 മുതൽ 2021 വരെ നിയമസഭയിൽ റാന്നിയെ പ്രതിനിധീകരിച്ചു.[2][3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]വിദ്യാർത്ഥിപ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.)യിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. റാന്നി സെന്റ് തോമസ് കോളജിലെ യൂണിയൻ ചെയർമാനായി. കേരള യൂണിവേഴ്സിറ്റി കൗൺസിലറും ആയി. റാന്നി റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജൊയിന്റ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹി എന്നീനിലകളിലും പ്രവർത്തിച്ചു. 5 ടെലിഫിലിമുകളിലും അഭിനയിച്ചു.
പ്രധാന പദവികളിൽ
- 2024-തുടരുന്നു : സിപിഎം,പത്തനംതിട്ട ജില്ലാ സെക്രട്ടറി
- 2022 : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം
- 2001 : സിപിഎം, പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം
- 1996, 2001, 2006, 2011, 2016 : നിയമസഭാംഗം, റാന്നി
- 1994 : സിപിഎം പത്തനം തിട്ട ജില്ലാ കമ്മിറ്റി അംഗം
- 1994-1996 : സിപിഎം റാന്നി ഏരിയാ സെക്രട്ടറി
- 1983 : സിപിഎം റാന്നി താലൂക്ക് കമ്മിറ്റി അംഗം
- 1982 : എസ്എഫ്ഐ റാന്നി താലൂക്ക് പ്രസിഡൻ്റ്
- 1981 : കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ
- 1979 : റാന്നി സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ
നിയമസഭാ ഇലക്ഷനുകളിലെ പ്രകടനം
[തിരുത്തുക]തിരഞ്ഞെടുപ്പു വർഷം | കിട്ടിയ വോട്ട് | ഭൂരിപക്ഷം | ലഭിച്ച വോട്ടിന്റെ ശതമാനം | എതിരാളി |
---|---|---|---|---|
1996 | 40932 | 3429 | 47.81 | പീലിപ്പോസ് തോമസ് |
2001 | 48286 | 4807 | 51.23 | പീലിപ്പോസ് തോമസ് |
2006 | 49367 | 14971 | 55.43 | പീലിപ്പോസ് തോമസ് |
2011 | 58391 | 6614 | 48.51 | ബിജിലി പനവേലി |
2016 | 58749 | 14596 | മറിയാമ്മ ചെറിയാൻ |
അവലംബം
[തിരുത്തുക]- ↑ രാജു എബ്രഹാംപത്തനംതിട്ട ജില്ലാസെക്രട്ടറി
- ↑ http://www.thehindu.com/elections/kerala2016/kerala-assembly-elections-its-45-for-ldf-in-pathanamthitta/article8620480.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-11. Retrieved 2016-05-19.
- ↑ http://www.thehindu.com/2001/05/05/stories/1505211n.htm