കെ.വി. അബ്ദുൾ ഖാദർ
കെ.വി. അബ്ദുൾ ഖാദർ | |
---|---|
![]() | |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 3 2021 | |
മുൻഗാമി | പി.കെ.കെ. ബാവ |
പിൻഗാമി | എൻ.കെ. അക്ബർ |
മണ്ഡലം | ഗുരുവായൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 6 ജൂൺ 1964 |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി(കൾ) | ഷെറീന |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | ചാവക്കാട് |
As of ജൂലൈ 26, 2020 ഉറവിടം: നിയമസഭ |
തൃശൂരിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) രാഷ്ട്രീയനേതാവാണ് കെ.വി. അബ്ദുൾ ഖാദർ. ഗുരുവായൂർ നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം. [1]കെ. വി. അബുവിന്റെയും പാത്തുവിന്റെയും മകനായി 1964 ജൂൺ 6 ന് ബ്ലാങ്കാഡിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇടതുമുന്നണിയിലെ സജീവ അംഗമായിരുന്നു ഇദ്ദേഹം. തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ (എം) ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദേശാഭിമാനിയുടെ റിപ്പോർട്ടറായ അദ്ദേഹം കേരള സംസ്ഥാന വക്ഫ് ബോർഡ് ചെയർമാനായിരുന്നു[2], കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2006, 2011, 2016 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
അവലംബം[തിരുത്തുക]
- ↑ "K V ABDUL KHADER". മൈനേത ഇൻഫോ. ശേഖരിച്ചത് 2012-05-11.
- ↑ "കെ.വി അബ്ദുൾ ഖാദർ അയോഗ്യനാണെന്ന് യു.ഡി.എഫ് പരാതി". കേരളഭൂഷണം. 28 മാർച്ച് 2011. ശേഖരിച്ചത് 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]