സി. രവീന്ദ്രനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. രവീന്ദ്രനാഥ്
C Raveendranath.jpg
കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി
In office
മേയ് 25 2016 – മേയ് 3 2021
മുൻഗാമിപി.കെ. അബ്ദുറബ്ബ്
പിൻഗാമിവി. ശിവൻകുട്ടി
മണ്ഡലംപുതുക്കാട്
കേരളനിയമസഭയിലെ അംഗം
In office
മേയ് 14 2011 – മേയ് 3 2021
പിൻഗാമികെ.കെ. രാമചന്ദ്രൻ
മണ്ഡലംപുതുക്കാട്
In office
മേയ് 13 2006 – മേയ് 14 2011
മുൻഗാമികെ.പി. വിശ്വനാഥൻ
മണ്ഡലംകൊടകര
Personal details
Born (1955-11-22) 22 നവംബർ 1955  (66 വയസ്സ്)
ചേരാനല്ലൂർ
Political partyസി.പിഎം.
Spouse(s)എം.കെ. വിജയം
Childrenഒരു മകൻ ഒരു മകൾ
Parents
 • പിതാംബരൻ കർത്ത (father)
 • ലക്ഷ്മിക്കുട്ടി കുഞ്ഞമ്മ (mother)
Residence(s)കാനാട്ടുകര
As of ഓഗസ്റ്റ് 2, 2020
Source: നിയമസഭ

സി. രവീന്ദ്രനാഥ് (C. Raveendranath) കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം തൃശൂർക്കാരനായ ഒരു സി.പി.ഐ.(എം.) അംഗമാണ്. പന്ത്രണ്ടാം കേരളനിയമസഭയിൽ കൊടകര നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നു, പതിനാലു നിയമസഭകളിൽ പുതുക്കാട് നിയോജകമണ്ഡലത്തിൽ നിന്നും ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1][2][3][4] പതിനാലാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു. പിണറായി വിജയൻ മന്ത്രിസഭയുടെ ഒന്നാം വർഷത്തോടനുബന്ധിച്ച് കുട്ടികളുടെ സാമൂഹ്യ–സാമ്പത്തിക–വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കി പഠനത്തിൽ മികവു പുലർത്താൻ കഴിയാത്ത വിദ്യാർഥികളുടെ കഴിവുകൾ ഉയർത്തുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പ്രധാനപദ്ധതികളിലൊന്നായിരുന്നു. [5][6]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത്‌ പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരിൽ ജനനം. ജെ.യു.പി.എസ്‌. പന്തല്ലൂർ. ജി.എൻ.ബി.എച്ച്‌.എസ്‌. കൊടകര, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ പുതുക്കാട്‌, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006-ലും 2011-ലും 2016-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ്‌ അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സജീവപ്രവർത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[2].

രാഷ്ട്രീയജീവിതം[തിരുത്തുക]

സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനാഥ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. [7]ശാസ്ത്രസാഹിത്യപരിഷത്ത് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജനകീയാസൂത്രണ പദ്ധതി ജില്ലാ കൺവീനർ, ആസൂത്രണ ബോർഡിന്റെ കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. [8]2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടകര മണ്ഡലത്തിൽ നിന്നദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പ്രതിനിധിയായിരിക്കുമ്പോൾ 'കൊടകര സുസ്ഥിര' എന്ന പദ്ധതി അദ്ദേഹം നടപ്പാക്കി. 'കദളീവനം' 'ഔഷധവനം' എന്നീ കൃഷി പദ്ധതികൾ 'കൊടകര സുസ്ഥിരയുടെ' ഭാഗമായിരുന്നു. [9][10]2008-ലെ മണ്ഡലപുനർനിർണ്ണയത്തിനുശേഷം കൊടകര മണ്ഡലം ഇല്ലാതാവുകയും മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേർത്ത് പുതിയ പുതുക്കാട് നിയമസഭാമണ്ഡലം രൂപീകരിക്കപ്പെടുകയും ചെയ്തു. പതിമൂന്നാം കേരളനിയമസഭയിൽ പുതുക്കാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച രവീന്ദ്രനാഥ് "സുസ്ഥിര കൊടകരയുടെ" മാതൃകയിൽ "സുസ്ഥിര പുതുക്കാട്" എന്ന പദ്ധതി ആവിഷ്കരിച്ചു.[11][12]

ഒന്നാം പിണറായി വിജയൻ മന്ത്രിസഭ[തിരുത്തുക]

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ വിദ്യാഭാസവകുപ്പ് മന്ത്രിയായിരുന്നു രവീന്ദ്രനാഥ്. കുട്ടികളുടെ സാമൂഹ്യ–സാമ്പത്തിക–വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കി പഠനത്തിൽ മികവു പുലർത്താൻ കഴിയാത്ത വിദ്യാർഥികളുടെ കഴിവുകൾ ഉയർത്തുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതി, ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകുന്ന റോഷ്നി പദ്ധതി, കൊവിഡ് മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ വീടുകളിൽ അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനു സഹായിക്കുന്ന "അക്ഷരവൃക്ഷം" പദ്ധതി എന്നിവ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി.[13][14]

വിമർശനങ്ങൾ[തിരുത്തുക]

2017 മാർച്ചിൽ നടന്ന കേരളത്തിലെ പത്താം ക്ലാസിലെ എസ് എസ് എൽ സി പരീക്ഷയുടെ കണക്ക് വിഷയത്തിന്റെ ചോദ്യപ്പേപ്പർ ചോർന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. പരീക്ഷ റദ്ദാക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഇതേ വർഷത്തെ ജ്യോഗ്രഫിയുടെ ചോദ്യപ്പേപ്പർ മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ആവർത്തിച്ചത് വീണ്ടും വിവാദമായി. മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് ചോദ്യങ്ങൾ ഉണ്ടായതായി ആരോപണം ഉയർന്നു.[1]

കൃതികൾ[തിരുത്തുക]

 • നിയമസഭാപ്രസംഗങ്ങൾ
 • നവലിബറൽ അഥവാ ദുരിതങ്ങളുടെ നയം
 • ആസിയാൻകാരറിന്റെ യഥാർത്ഥ്യങ്ങൾ
 • നമ്മുടെ വിദ്യാലയങ്ങൾ മാറിയ കഥ

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 പുതുക്കാട് നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. സുന്ദരൻ കുന്നത്തുള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. നാഗേഷ് (പരമേശ്വരൻ) ബി.ജെ.പി. എൻ.ഡി.എ.
2011 പുതുക്കാട് നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.
2006[17] കൊടകര നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. നാഗേഷ് (പരമേശ്വരൻ) ബി.ജെ.പി. എൻ.ഡി.എ.

അവലംബം[തിരുത്തുക]

 1. "Myneta Info". PROF.C.RAVEENDRANATH. ശേഖരിച്ചത് 2012-05-12.
 2. 2.0 2.1 "KERALA LEGISLATURE - MEMBERS". Niyamasabha. മൂലതാളിൽ നിന്നും 2012-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-12.
 3. http://www.niyamasabha.org/codes/members14kla.htm
 4. http://www.niyamasabha.org/codes/mem_1_12.htm
 5. http://www.niyamasabha.org/codes/14kla/session_16/ans/s00544-211119-151813442822-16-14.pdf
 6. http://specials.manoramaonline.com/News/2017/ldf-government-anniversary/index.html
 7. https://www.manoramaonline.com/style/love-n-life/interview-with-prof-c-raveendranath.html
 8. https://www.mathrubhumi.com/specials/news/pinarayi-ministry/prof-c-raveendranath-malayalam-news-1.1082388
 9. https://keralakaumudi.com/news/news.php?id=619593&u=janakeeyasuthranam
 10. https://www.madhyamam.com/agriculture/agriculture-news/crop/article-about-banna-tree-agriculture/2018/jun/09/500351
 11. https://www.mathrubhumi.com/thrissur/malayalam-news/puthukkadu-1.1075501
 12. https://www.newindianexpress.com/states/kerala/2015/oct/05/Goat-Scheme-Rewrites-Destiny-of-Thrissur-Villages-824778.html
 13. https://www.mathrubhumi.com/ernakulam/malayalam-news/ernakulam-1.2510174
 14. https://keralakaumudi.com/news/news.php?id=275923
 15. http://www.ceo.kerala.gov.in/electionhistory.html
 16. http://www.keralaassembly.org
 17. "Kerala Assembly Election Results in 2006". ശേഖരിച്ചത് 2020-08-03.
"https://ml.wikipedia.org/w/index.php?title=സി._രവീന്ദ്രനാഥ്&oldid=3662104" എന്ന താളിൽനിന്ന് ശേഖരിച്ചത്