കെ.പി. വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.പി.വിശ്വനാഥൻ
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
1991-1994
മുൻഗാമിഎൻ.എം. ജോസഫ്
പിൻഗാമികടവൂർ ശിവദാസൻ
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
2004-2005
മുൻഗാമിസി.കെ. നാണു
പിൻഗാമിഎ. സുജനപാൽ
നിയമസഭാംഗം
ഔദ്യോഗിക കാലം
1977 , 1980
മുൻഗാമിടി.കെ. കൃഷ്ണൻ
പിൻഗാമികെ.പി. അരവിന്ദാക്ഷൻ
മണ്ഡലംകുന്നംകുളം
നിയമസഭാംഗം
ഔദ്യോഗിക കാലം
1987, 1991, 1996, 2001
മുൻഗാമിസി.ജി. ജനാർദ്ധനൻ
പിൻഗാമിസി. രവീന്ദ്രനാഥ്
മണ്ഡലംകൊടകര
വ്യക്തിഗത വിവരണം
ജനനം (1940-04-22) 22 ഏപ്രിൽ 1940  (80 വയസ്സ്)
കുന്നംകുളം, തൃശൂർ ജില്ല
പങ്കാളിM.P.Lalitha
മക്കൾ2 sons
As of 13'th February, 2021
ഉറവിടം: [കേരള നിയമസഭ[1]]

സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.പി.വിശ്വനാഥൻ (ജനനം:22 ഏപ്രിൽ 1940)[2][3][4]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ.[5]

രാഷ്ട്രീയജീവിതം[തിരുത്തുക]

യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.

പ്രധാന പദവികൾ

 • 1970-1987 തൃശൂർ ഡി.സി.സി. സെക്രട്ടറി
 • 1971-1980 കെ.പി.സി.സി നിർവാഹക സമിതി, തിരഞ്ഞെടുപ്പ് സമിതി, ഖാദി ബോർഡ് അംഗം
 • 1971-1975 കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം
 • 1972 പ്രസിഡൻറ്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
 • 1972 മുതൽ കെ.പി.സി.സി. അംഗം
 • 1972-1984 സംസ്ഥാന സഹകരണ യൂണിറ്റ്, മാനേജിംഗ് കമ്മിറ്റി അംഗം
 • 1974- 1988 സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
 • 1980 സെക്രട്ടറി, കോൺഗ്രസ് പാർലമെൻററി പാർട്ടി
 • 1977, 1980 നിയമസഭാംഗം കുന്നംകുളം
 • 1987, 1991, 1996, 2001 നിയസഭാംഗം കൊടകര
 • 1991-1994 , 2004-2005 സംസ്ഥാന വനം വകുപ്പ് മന്ത്രി[6][7]

2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു[8][9]

നിലവിൽ കെ.പി.സി.സി. നിർവാഹക സമിതിയിൽ അംഗമാണ്.

മറ്റ് പദവികൾ

 • പ്രസിഡൻ്റ്
 • അളകപ്പ നഗർ ടെക്സ്റ്റൈൽ വർക്കേഴ്സ് കോൺഗ്രസ്
 • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എൻ.ടി.യു.സി.
 • കീച്ചേരി, നാഷണൽ ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ
 • പ്രിയദർശിനി സഹകരണ ആശുപത്രി, കീച്ചേരി
 • സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
 • തൃശൂർ, താലൂക്ക് സഹകരണ വിദ്യാഭ്യാസ സൊസൈറ്റി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [10] [11]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 പുതുക്കാട് നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.
2006 കൊടകര നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.ഐ.എം., എൽ.ഡി.എഫ് കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ലോനപ്പൻ നമ്പാടൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എ. കാർത്തികേയൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 കുന്നംകുളം നിയമസഭാമണ്ഡലം കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ സ്വതന്ത്ര സ്ഥാനാർത്ഥി
1980 കുന്നംകുളം നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ ഐ.എൻ.സി. (യു.) എൻ. മാധവൻ സ്വതന്ത്ര സ്ഥാനാർത്ഥി
1977 കുന്നംകുളം നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.എം.
1970 കുന്നംകുളം നിയമസഭാമണ്ഡലം ടി.കെ. കൃഷ്ണൻ സി.പി.എം. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.)

അവലംബം[തിരുത്തുക]

 1. http://www.niyamasabha.org/codes/members/m56.htm
 2. http://www.niyamasabha.org/codes/members/m743.htm
 3. https://www.mathrubhumi.com/mobile/election/2016/kerala-assembly-election/districtwise/thrissur/article-malayalam-news-1.884209
 4. https://www.manoramaonline.com/news/latest-news/2018/06/17/congress-leaders-seat-controversy-kp-viswanathan.amp.html
 5. http://www.niyamasabha.org/codes/members/m56.htm
 6. "KERALA NIYAMASABHA :: K.P.VISWANATHAN :: STATE OF KERALA" http://www.stateofkerala.in/niyamasabha/k_p_viswanathan.php
 7. https://english.mathrubhumi.com/news/kerala/a-mistake-to-accept-k-p-viswanathan-s-resignation-cm-english-news-1.637906
 8. https://resultuniversity.com/election/kodakara-kerala-assembly-constituency
 9. https://www.thehindu.com/news/national/kerala/ldf-stronghold-for-a-decade/article8401305.ece
 10. http://www.ceo.kerala.gov.in/electionhistory.html
 11. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.പി._വിശ്വനാഥൻ&oldid=3527114" എന്ന താളിൽനിന്ന് ശേഖരിച്ചത്