കെ. സുരേഷ് കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. സുരേഷ് കുറുപ്പ്
Suresh Kurup.jpg
ലോകസഭാംഗം
ഓഫീസിൽ
മാർച്ച് 12 1998 – മേയ് 18 2009
മുൻഗാമിരമേശ് ചെന്നിത്തല
പിൻഗാമിജോസ് കെ. മാണി
മണ്ഡലംകോട്ടയം
ഓഫീസിൽ
ഡിസംബർ 31 1984 – നവംബർ 27 1989
മുൻഗാമിസ്കറിയ തോമസ്
പിൻഗാമിരമേശ് ചെന്നിത്തല
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിതോമസ് ചാഴിക്കാടൻ
പിൻഗാമിവി.എൻ. വാസവൻ
മണ്ഡലംഏറ്റുമാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-05-25) 25 മേയ് 1956  (67 വയസ്സ്)
കോട്ടയം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളി(കൾ)പി.എം. സാവിത്രി
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • പി.എ. കുഞ്ഞൻ പിള്ള (അച്ഛൻ)
  • ഭാരതിയമ്മ (അമ്മ)
വസതി(കൾ)ഏറ്റുമാനൂർ
വെബ്‌വിലാസംwww.sureshkurup.in
As of ഓഗസ്റ്റ് 26, 2020
ഉറവിടം: നിയമസഭ

പതിനാലാം കേരള നിയമസഭയിൽ അംഗമായിരുന്നിട്ടുള്ള കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് കെ. സുരേഷ് കുറുപ്പ് (ജനനം 25 മേയ് 1956). എട്ട്, പന്ത്രണ്ട്, പതിമൂന്ന്,പതിനാല് എന്നീ ലോകസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. കോട്ടയം ലോകസഭാമണ്ഡലത്തെ ലോകസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള ഇദ്ദേഹം സി.പി.ഐ.എം. പാർട്ടി അംഗമാണ്. കോട്ടയം ജില്ലയിലെ മുപ്പായിക്കാട് സ്വദേശിയാണിദ്ദേഹം.

2009-ൽ പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയോട് സുരേഷ് കുറുപ്പ് പരാജയപ്പെട്ടു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്നും ജയിച്ച് ആദ്യമായി നിയമസഭയിലെത്തി.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2011 കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ceo.kerala.gov.in/electedmembers.html
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=കെ._സുരേഷ്_കുറുപ്പ്&oldid=3628963" എന്ന താളിൽനിന്ന് ശേഖരിച്ചത്