Jump to content

അനിൽ അക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിൽ അക്കര
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിസി.എൻ. ബാലകൃഷ്ണൻ
പിൻഗാമിസേവ്യർ ചിറ്റിലപ്പള്ളി
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-08-05) 5 ഓഗസ്റ്റ് 1972  (52 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിജിനി എ.പി.
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • ആന്റണി (അച്ഛൻ)
  • ലില്ലി (അമ്മ)
വസതിപുറനാട്ടുകര
As of ജൂലൈ 26, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പൊതുപ്രവർത്തകനും പതിന്നാലാം കേരള നിയമസഭാംഗവുമായിരുന്നു അനിൽ അക്കര. കോൺഗ്രസ് (ഐ.) നേതൃ സ്ഥാനത്തു പ്രവർത്തിക്കുന്നു.

വഹിച്ച പദവികൾ

[തിരുത്തുക]
  • അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
  • തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ.
  • കെ പി സി സി അംഗം
  • തൃശൂർ ജില്ല കോണ്ഗ്രസ് ജനറൽ സെക്രട്ടറി
  • കെ പി സി സി നിർവാഹക സമിതി അംഗം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 വടക്കാഞ്ചേരി നിയമസഭാമണ്ഡലം അനിൽ അക്കര കോൺഗ്രസ് (ഐ.) യു.ഡി.എഫ് മേരി തോമസ് സി.പി.എം. എൽ.ഡി.എഫ് ഉല്ലാസ് ബാബു ബി.ജെ.പി. എൻ.ഡി.എ.

വടക്കാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് 2016

[തിരുത്തുക]

അവസാന നിമിഷം വരെയുണ്ടായിരുന്ന മത്സരത്തിലൂടെയാണ് അനിൽ അക്കര എതിർ സ്ഥാനാർത്ഥിയായ എൽ ഡി എഫിന്റെ മേരി തോമസ്സിനെ 43 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്[3]. 3 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുമ്പോൾ വോട്ടിങ്ങ് യന്ത്രം തകരാറിലായത് വോട്ടെണ്ണലിൽ അനിശ്ചിതത്വം ഉണ്ടാക്കിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം പ്രശ്നം പരിഹരിച്ച് അനിൽ അക്കരയെ വിജയിയായി പ്രഖ്യാപിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപക്ഷം അനിൽ അക്കരയ്ക്കാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
  2. http://www.keralaassembly.org
  3. "അനിശ്ചിതത്വത്തിനൊടുവിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര". മാതൃഭൂമി. Archived from the original on 2016-05-19. Retrieved 19 മെയ് 2016. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അനിൽ_അക്കര&oldid=4071764" എന്ന താളിൽനിന്ന് ശേഖരിച്ചത്