എം. വിൻസെന്റ്
എം. വിൻസെന്റ് | |
---|---|
![]() | |
കേരളനിയമസഭയിലെ അംഗം | |
In office | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | ജമീല പ്രകാശം |
മണ്ഡലം | കോവളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബാലരാമപുരം | മേയ് 31, 1968
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി(കൾ) | മേരി ശുഭ |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി(കൾ) | ബാലരാമപുരം |
As of സെപ്റ്റംബർ 27, 2020 ഉറവിടം: നിയമസഭ |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കോവളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് എം. വിൻസെന്റ്. 1968 മേയ് 31-ന് ബാലരാമപുരത്ത് ജനിച്ചു. കെ.എസ്.യുവിൽ കൂടി വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന വിൻസെന്റ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യുവിന്റെ നെയ്യാറ്റിൻകര ജില്ലാ ജെനറൽ സെക്രട്ടറി, തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറി, കെപി.സി.സി. അംഗം, നേമം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ ജമീലാ പ്രകാശത്തെ പരാജയപ്പെടുത്തി പതിനാലാം നിയമസഭയിൽ അംഗമായി.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | കോവളം നിയമസഭാമണ്ഡലം | എം. വിൻസെന്റ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജമീല പ്രകാശം | സി.പി.ഐ.എം., എൽ.ഡി.എഫ്. |