കെ. ദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ദാസൻ

Member of Kerala Legislative Assembly
പദവിയിൽ
2011–2016
നിയോജക മണ്ഡലം Koyilandy
ജനനം1 December 1952
Viyyur, Koyilandy
ഭവനംMuchu Kunnu, Koyilandy
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Communist Party of India (Marxist)
കുട്ടി(കൾ)One son and one daughter

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ (എം) നേതാക്കളിലൊരാളും പതിമൂന്നാമത്തേതിലും പതിനാലാമത്തേതും കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കെ. ദാസൻ. സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കൊയിലാണ്ടി താലൂക്കിലെ കൊടക്കാട്ടുംമുറി കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി 1952 ഡിസംബർ 1-ന് ജനനം. കൊയിലാണ്ടി നിയമസഭാ കമ്മറ്റി അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സി.ഐ.ടി.യു-നു കീഴിലുള്ള ചെത്ത് തൊഴിലാളി യൂണിയൻ, ഹാൻഡ്‌ലൂം യൂണിയൻ എന്നിവയുടെ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഏറെകാലം കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു.

2011-ൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും ആദ്യമായി[2] നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത സ്ഥാനാർത്ഥി കെ.പി. അനിൽകുമാറിനേക്കാൾ 4139 വോട്ടുകൾ അധികം നേടിയിരുന്നു.

2016 കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും രണ്ടാമതായി ആദ്യത്തേതിനേക്കാൾ ഭൂരിപക്ഷത്തോടെ വിജയിച്ചു. യു.ഡി.എഫ്. ലെ എൻ. സുബ്രഹ്മണ്യനെ 13369 വോട്ടുകൾക്കാണു് പരാജയപ്പെടുത്തിയത്.46.33 % വോട്ടുകളാണു്കരസ്ഥമാക്കിയത്

അവലംബം[തിരുത്തുക]

  1. ജീവിതരേഖ - കെ. ദാസൻ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
  2. നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011
"https://ml.wikipedia.org/w/index.php?title=കെ._ദാസൻ&oldid=2784164" എന്ന താളിൽനിന്ന് ശേഖരിച്ചത്