എ. പ്രദീപ് കുമാർ
Jump to navigation
Jump to search
എ. പ്രദീപ് കുമാർ | |
---|---|
![]() | |
പതിമൂന്ന്, പതിനാല് കേരള നിയമസഭകളിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 14 2011 | |
മണ്ഡലം | കോഴിക്കോട് നോർത്ത് |
പന്ത്രണ്ടാം കേരള നിയമസഭയിലെ അംഗം. | |
ഔദ്യോഗിക കാലം മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എ. സുജനപാൽ |
മണ്ഡലം | കോഴിക്കോട് -1 |
വ്യക്തിഗത വിവരണം | |
ജനനം | ചേലക്കാട് | മേയ് 15, 1964
രാഷ്ട്രീയ പാർട്ടി | സി.പി.എം. |
പങ്കാളി | അഖില പി.കെ. |
മക്കൾ | ഒരു മകൾ |
അമ്മ | കമലാക്ഷി |
അച്ഛൻ | ഗോപാലകൃഷ്ണ കുറുപ്പ് |
വസതി | കോഴിക്കോട് |
As of ജൂലൈ 7, 2020 ഉറവിടം: നിയമസഭ |
പതിനാലാം കേരളനിയമസഭയിലെ അംഗമാണ് എ. പ്രദീപ് കുമാർ (15 മേയ് 1964). കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പന്ത്രണ്ടാം നിയമസഭയിൽ കോഴിക്കോട് -1 നിയമസഭാമണ്ഡലത്തിൽ നിന്നും പതിമൂന്നാം നിയമസഭയിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് ചേലക്കാട് ഗോപാലകൃഷ്ണക്കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചു. കോഴിക്കോട് സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചു. 2003 - 07 കാലയളവിൽ സംഘടനയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. [1]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 | എ.പ്രദീപ് കുമാർ | സി.പി.എം., എൽ.ഡി.എഫ്. 408219 | അഡ്വ. പ്രകാശ് ബാബു | ബി.ജെ.പി., എൻ.ഡി.എ. 161216 |