ജോൺ ഫെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ ഫെർണാണ്ടസ്

നിലവിൽ
പദവിയിൽ 
2016 മുതൽ
മുൻ‌ഗാമി ലൂഡി ലൂയിസ്
പദവിയിൽ
1996–2001
മുൻ‌ഗാമി ഡേവിഡ് പിൻഹീറോ
പിൻ‌ഗാമി ലൂഡി ലൂയിസ്
നിയോജക മണ്ഡലം നാമനിർദ്ദേശം ചെയ്യപ്പെട്ടത്
ജനനം (1961-04-27) ഏപ്രിൽ 27, 1961 (പ്രായം 58 വയസ്സ്)
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)എൻ. പി. ജെസ്സി

കേരളനിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമാണ് ജോൺ ഫെർണാണ്ടസ്. ഇടക്കൊച്ചി സ്വദേശിയാണ് ഇദ്ദേഹം. രണ്ടാം തവണയും നിയമസഭയിൽ എത്തിയ ജോൺ 2006-ലെ എൽ.ഡി.എഫ് ഭരണകാലത്തും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.[1]

ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്., സംസ്ഥാന ജോയിന്റ് സെക്രട്ടറി, ട്രഷറർ, കേന്ദ്ര കമ്മിറ്റിയംഗം, സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം, കൊച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ ഇദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു നാടകങ്ങളും ഒരു നോവലും ജോണിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസ് സത്യപ്രതിജ്ഞ ചെയ്തു". മംഗളം. മൂലതാളിൽ നിന്നും 28 ജൂൺ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂൺ 2016.
"https://ml.wikipedia.org/w/index.php?title=ജോൺ_ഫെർണാണ്ടസ്&oldid=2367209" എന്ന താളിൽനിന്ന് ശേഖരിച്ചത്