ഉള്ളടക്കത്തിലേക്ക് പോവുക

ജി. സുധാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. സുധാകരൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
4 മെയ് 2026
മുൻഗാമിഎച്ച്. സലാം
മണ്ഡലംഅമ്പലപ്പുഴ
കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
പദവിയിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിവി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്
പിൻഗാമിപി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ
കേരളത്തിലെ സഹകരണം, കയർ വകുപ്പ് മന്ത്രി
പദവിയിൽ
മേയ് 18 2006 – മേയ് 14 2001
മുൻഗാമിഎം.വി. രാഘവൻ
പിൻഗാമിസി.എൻ. ബാലകൃഷ്ണൻ അടൂർ പ്രകാശ്
കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി
പദവിയിൽ
മേയ് 18 2006 – ഓഗസ്റ്റ് 16 2009
മുൻഗാമികെ.സി. വേണുഗോപാൽ
പിൻഗാമിരാമചന്ദ്രൻ കടന്നപ്പള്ളി
കേരള നിയമ സഭയിലെ അംഗം
പദവിയിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിഡി. സുഗതൻ
പിൻഗാമിഎച്ച്. സലാം
മണ്ഡലംഅമ്പലപ്പുഴ
പദവിയിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിതച്ചടി പ്രഭാകരൻ
പിൻഗാമിഎം.എം. ഹസൻ
മണ്ഡലംകായംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-11-10) 10 നവംബർ 1946 (age 79) വയസ്സ്)
താമരക്കുളം
രാഷ്ട്രീയ കക്ഷി
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളിജൂബിലി നവപ്രഭ
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • പി. ഗോപാലക്കുറുപ്പ് (അച്ഛൻ)
  • എൽ. പങ്കജാക്ഷിയമ്മ (അമ്മ)
വസതിആലപ്പുഴ
വെബ്‌വിലാസംwww.gsudhakaran.in
As of മെയ് 27, 2026
ഉറവിടം: നിയമസഭ

2026 മെയ് നാല് മുതൽ അമ്പലപ്പുഴ മണ്ഡത്തിൽ നിന്നുള്ള UDF-ൻ്റെ സ്വതന്ത്രനായ നിയമസഭാംഗവും മുൻ സി.പി.എം നേതാവുമായിരുന്നു ജി. സുധാകരൻ 2022 വരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ച സുധാകരൻ പിന്നീട് 2025-ൽ സിപിഎം വിട്ട് സ്വതന്ത്രനായി. 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് UDF പിന്തുണയിൽ മത്സരിച്ച് വിജയിച്ചു.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

താമരക്കുളം പഞ്ചായത്ത്‌ വേടരപ്ലാവ്‌ വാർഡിൽ നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും അഞ്ചുമക്കളിൽ രണ്ടാമത്തെയാളാണ് ജി സുധാരൻ. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്‌.ഡി.കോളജ്‌ അദ്ധ്യാപികയായിരുന്നു. മകൻ നവനീത്‌. പന്തളം എൻ.എസ്.എസ്. കോളേജിൽ വച്ച് കെ.എസ്.യു. ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരൻ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. പരേതനായ വിജയൻ, മധുസൂദനൻ, തുളസി എന്നിവരാണ് സുധാകരന്റെ മറ്റ് സഹോദരങ്ങൾ.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1967-ൽ പഠനകാലത്ത് തന്നെ സി.പി.ഐ.(എം) അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1971-ൽ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ.യുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു.

ട്രേഡ് യൂണിയൻ നേതാവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കായംകുളത്തുനിന്ന് 1996-ൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അമ്പലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 മുതൽ 1995 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള സർവകലാശാല സെൻട്രൽ സഹകരണ സംഘം, ആലപ്പുഴ ഗ്രാമീണ വികസന ബാങ്ക്, ആലപ്പുഴ കാർഷിക വികസന ബാങ്ക്, കളർകോട് സഹകരണ സംഘം, കായംകുളം സ്പിന്നിംഗ് മിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചു. 1993 മുതൽ 94 വരെ ആലപ്പുഴ ജില്ലാ കൗൺസിൽ അധ്യക്ഷനായിരുന്നു.

1985 മുതൽ 2002 വരെയും 2005 മുതൽ 2022 വരെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും 2004 മുതൽ 2006 വരെ സി.പി.എമ്മിൻ്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്നു.

2002-ൽ പാർട്ടി അച്ചടക്ക നടപടികളുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കപ്പെട്ട സുധാകരൻ 2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിലൂടെ വീണ്ടും പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി.

1982-ൽ കുട്ടനാട് നിന്നും 1987-ൽ അമ്പലപ്പുഴയിൽ നിന്നും 2001-ൽ കായംകുളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് 1996-ൽ കായംകുളത്ത് നിന്നും 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായ സുധാകരൻ 2006 മുതൽ 2011 വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ സഹകരണ കയർ വകുപ്പ് മന്ത്രിയും 2016 മുതൽ 2021 വരെ പിണറായി വിജയൻ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു.

2021-ൽ അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ നിന്നും 2022-ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ സുധാകരൻ സി.പി.എമ്മുമായി മാനസികമായി അകൽച്ചയിൽ ആയിരുന്നു.

2025-ൽ സി.പി.എമ്മിൽ നിന്ന് രാജി വെച്ചു സ്വതന്ത്രനായ സുധാകരൻ 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് സിറ്റിംഗ് എംഎൽഎയായിരുന്ന എച്ച് സലാമിനെ പരാജയപ്പടുത്തി അഞ്ചാം തവണയും നിയമസഭയിൽ അംഗമായി.[5]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.kerala.gov.in/government/sudhakar.htm Archived 2007-11-04 at the Wayback Machine

"https://ml.wikipedia.org/w/index.php?title=ജി._സുധാകരൻ&oldid=4626586" എന്ന താളിൽനിന്ന് ശേഖരിച്ചത്