എച്ച്. സലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ അമ്പലപ്പുഴ മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എച്ച്. സലാം. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. ലിജുവിനെ 11,125 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എച്ച്. സലാം നിയമസഭയിലേക്ക് എത്തിയത്.

വണ്ടാനം ഉച്ചിപ്പുഴയിൽ പരേതനായ ഹൈദരുടെയും ബീവിയുടെയും മകനാണ് (ജനനം 1973) എച്ച് സലാം. പുന്നപ്ര മുസ്ലീം സ്‌കൂൾ, പുന്നപ്ര യുപി സ്‌കൂൾ, അറവുകാട് ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. പ്രീഡിഗ്രി,ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദപഠനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന സലാം പിന്നീട്  എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ അമ്പലപ്പുഴ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗം, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2000 മുതൽ 2005 വരെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രി ശ്രീ. എം. സുധാകരന്റെ പിൻഗാമിയായി അമ്പലപ്പുഴയിൽ മത്സരിച്ച സലാം 61,365  (44.79% വോട്ട് ഷെയർ) വോട്ട് നേടിക്കൊണ്ട് എതിർസ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ ശ്രീ എം. ലിജുവിനെ (50,240 വോട്ട്) പരാജയപ്പെടുത്തിക്കൊണ്ട് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

കയർ ബോർഡിൽ ക്ലെർക്കായ നിഷാത്ത് ആണ് ജീവിതപങ്കാളി. റോഷൻ, റിയാന എന്നിവർ മക്കൾ.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.

https://malayalam.samayam.com/local-news/alappuzha/ldf-fields-h-salam-to-succeed-g-sudhakaran-in-ambalapuzha-seat/articleshow/81465592.cms

https://results.eci.gov.in/Result2021/ConstituencywiseS11105.htm?ac=105

"https://ml.wikipedia.org/w/index.php?title=എച്ച്._സലാം&oldid=3599167" എന്ന താളിൽനിന്ന് ശേഖരിച്ചത്