അമ്പലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യ ബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം


"https://ml.wikipedia.org/w/index.php?title=അമ്പലപ്പുഴ&oldid=2186155" എന്ന താളിൽനിന്നു ശേഖരിച്ചത്