കെ. കുഞ്ഞിരാമൻ (ഉദുമ)
ദൃശ്യരൂപം
കെ. കുഞ്ഞിരാമൻ | |
|---|---|
![]() | |
| കേരള നിയമസഭയിലെ അംഗം. | |
| പദവിയിൽ മേയ് 14 2011 – മേയ് 3 2021 | |
| മുൻഗാമി | കെ. വി. കുഞ്ഞിരാമൻ |
| പിൻഗാമി | സി.എച്ച്. കുഞ്ഞമ്പു |
| മണ്ഡലം | ഉദുമ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഫെബ്രുവരി 28, 1948 വയസ്സ്) ആലക്കോട് |
| രാഷ്ട്രീയ കക്ഷി | സി.പി.എം. |
| പങ്കാളി | പദ്‌മിനി പി. |
| കുട്ടികൾ | 2 പുത്രന്മാരും 1 പുത്രിയും |
| മാതാപിതാക്കൾ |
|
| വെബ്‌വിലാസം | kunhiramanmla |
As of ജൂൺ 24, 2020 ഉറവിടം: നിയമസഭ | |
2011 മുതൽ ഉദുമ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ. കുഞ്ഞിരാമൻ[1]. സി.പി.ഐ (എം) കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗമാണ്. ചന്തു മണിയാണിയുടെയും കുഞ്ഞമ്മയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ആലക്കോട് ജനിച്ചു. എസ്.എസ്.എൽ.സി വരെയാണ് ഔദ്യോഗിക വിദ്യാഭ്യാസം നേടിയത്. കർഷകനും സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹത്തിന് കാൻഫെഡ് ഏർപ്പെടുത്തിയ, കാസർഗോഡ് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് 2014-ൽ ലഭിച്ചിട്ടുണ്ട്[2][3]
- സി.പി.ഐ (എം) ഉദമ ഏരിയ സെക്രട്ടറി
- സി.പി.ഐ (എം) കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം
- കേരള കർഷക സംഘം കാസർകോട് ജില്ലാ ട്രഷറർ
- കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം
- കേരഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ (17 വർഷം)
- പനയാൽ സംസ്ഥാന സഹകരണ ബാങ്ക് (20 വർഷം) പ്രസിഡന്റ്
- ബേക്കൽ ടൂറിസം സഹകരണ സംഘം പ്രസിഡന്റ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-16. Retrieved 2015-01-23.
- ↑ "കാൻഫെഡ് അവാർഡ് കെ.കുഞ്ഞിരാമൻ(ഉദുമ) എംഎൽഎ യ്ക്ക് kasaragodchannel.com". Archived from the original on 2016-03-05. Retrieved 2015-01-23.
- ↑ കാൻഫെഡ് അവാർഡ് കെ.കുഞ്ഞിരാമൻ(ഉദുമ) എം.എൽ.എ.യ്ക്ക് മാതൃഭൂമി 17 Dec 2014[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/14kla/Members-Eng/58%20Kunhiraman%20%20K.pdf
