സി.എച്ച്. കുഞ്ഞമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2006-ലെ കേരളനിയമസഭയിൽ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്ന സി. പി. ഐ(എം) എം. എൽ. എയാണ് സി. എച്ച്. കുഞ്ഞമ്പു. [1]

2006-ലെ തിരഞ്ഞെടുപ്പ്[തിരുത്തുക]

1987-മുതൽ നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കുളം അബ്‌ദുള്ളയെ (IUML) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്‌ കുഞ്ഞമ്പു 2006-ൽ വിജയിച്ചത്. [2] ആകെ പോൾ ചെയ്ത വോട്ടുകളുടെ 35.71% വോട്ടുകൾ (39242) ലഭിച്ച കുഞ്ഞമ്പു, തൊട്ടടുത്ത സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ നാരായണ ഭട്ടിനെ (ലഭിച്ച വോട്ടുകൾ 34413) 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ പരാജയപ്പെടുത്തിയത്. [3]

ജീവിതരേഖ[തിരുത്തുക]

പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ, കാസർഗോഡ് ജില്ലയിലെ ബേദടുക്കയിൽ 1959 ആഗസ്റ്റ് 20-നാണ്‌ ജനിച്ചത്. ഭാര്യ: എം. സുമതി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ ഇദ്ദേഹം കാസർഗോഡ് ബാറിലെ അഭിഭാഷകനായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്. [4].

കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്ന അദ്ദേഹം ഇപ്പോൾ സി. പി. ഐ(എം) കാസർഗോഡ് ജില്ലാ സെക്രട്ടറി, കേരള കർഷകസംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst01.htm
  2. http://archive.eci.gov.in/ElectionAnalysis/AE/S11/Partycomp01.htm
  3. http://www.keralaassembly.org/kapoll.php4?year=2006&no=1
  4. കേരള നിയമസഭ അംഗങ്ങളുടെ വിവരങ്ങൾ, ശേഖരിച്ച തീയതി: 11സപ്തംബർ 2008

കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ

"https://ml.wikipedia.org/w/index.php?title=സി.എച്ച്._കുഞ്ഞമ്പു&oldid=3090493" എന്ന താളിൽനിന്ന് ശേഖരിച്ചത്