പി.ടി.എ. റഹീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ടി.എ. റഹീം
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിയു.സി. രാമൻ
മണ്ഡലംകുന്ദമംഗലം
ഓഫീസിൽ
മേയ് 13 2006 – മേയ് 14 2011
മുൻഗാമിസി. മമ്മൂട്ടി
പിൻഗാമിവി.എം. ഉമ്മർ
മണ്ഡലംകൊടുവള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-03-08) 8 മാർച്ച് 1949  (74 വയസ്സ്)
കൊടുവള്ളി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ ലീഗ്
പങ്കാളി(കൾ)സുബൈദ
കുട്ടികൾഒരു മകനും രണ്ട് മകളും
മാതാപിതാക്കൾ
  • ഇസ്മായിൽ കുട്ടി (അച്ഛൻ)
  • ആയിഷ (അമ്മ)
വസതി(കൾ)കൊടുവള്ളി
വെബ്‌വിലാസംhttp://ptarahim.com/
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ്‌ പി.ടി.എ. റഹീം. നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 1949 മാർച്ച്‌ 8 ന് ഇസ്മായിൽ കുട്ടിയുടെയും ഐശയുടെയും മകനായി ജനനം. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.കോംമിൽ ബിരുദവും കോഴിക്കോട് ഗവർമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.[2] കോഴിക്കോട് ബാറിൽ വക്കീൽ ആയി പ്രാക്ടീസ് ചെയ്തു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം.[3] പിന്നീട് ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1988-93 , 1998-2006 കാലഘട്ടങ്ങളിൽ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. 2000ത്തോടെ മുസ്ലീം ലീഗ് വിടുകയും മുസ്ലീം ലീഗ് (R) രൂപീകരിക്കുകയും ചെയ്തു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കെ. മുരളീധരനെ തോല്പിച്ച്കൊണ്ടാണ് അദ്ദേഹം എൽ.ഡി.എഫിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2011ൽ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ നാഷണൽ സെക്കുലർ കോൺഫറൻസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ദളിതരുടേയും മത ന്യൂനപക്ഷരുടേയും മറ്റ് പിന്നോക്ക സമുദായത്തിലെ ആളുകളുടേയും അവകാശ സംരക്ഷണത്തിനായി ആണ് പാർട്ടി രൂപീവത്കരിച്ചതെന്ന് അദ്ദേഹം അഭിപ്രാ‍യപ്പെട്ടു.

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം നിയമസഭാമണ്ഡലം വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2016 കുന്ദമംഗലം പി.ടി.എ. റഹീം - സ്വതന്ത്രൻ 77410 ടി. സിദ്ദിഖ് ഐ.എൻ.സി 66205
2011 കുന്ദമംഗലം പി.ടി.എ. റഹീം - സ്വതന്ത്രൻ 66169 യു.സി. രാമൻ മുസ്ലീംലീഗ് 62900
2006 [4] കൊടുവള്ളി പി.ടി.എ. റഹീം - സ്വതന്ത്രൻ 65302 കെ. മുരളീധരൻ ഡി. ഐ. സി 57796

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

  • എം.എൽ.എ, കുന്നമംഗലം നിയമസഭാ മണ്ഡലം (2011-)
  • എം.എൽ.എ, കൊടുവള്ളി നിയമസഭാ മണ്ഡലം (2006-2011)
  • പ്രസിഡണ്ട്‌, കൊടുവള്ളി ഗ്രാമ പഞ്ചായത്ത് (1988-1993, 1998-2006)
  • വൈസ് പ്രസിഡണ്ട്‌, കൊടുവള്ളി ഗ്രാമ പഞ്ചായത്ത് (1993-1998)
  • സംസ്ഥാന പ്രസിഡണ്ട്, നാഷണൽ സെക്കുലർ കോൺഫറൻസ് (NSC)
  • ചെയർമാൻ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • ഡയറക്റ്റർ, കേരള സംസ്ഥാന ടെക്സ്റ്റയിൽ കോർപറേഷൻ
  • ചെയർമാൻ, സി.എച്ച്. മുഹമ്മദ്കോയ ചാരിറ്റബിൾ ട്രസ്റ്റ്‌, തിരുവനതപുരം
  • എക്സിക്യൂട്ടീവ് അംഗം, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്
  • പ്രസിഡണ്ട്‌, കൊടുവള്ളി സർവീസ് സഹകരണ ബാങ്ക്
  • അംഗം, ലീഗൽ സർവീസ് അതോറിറ്റി
  • ട്രഷറർ, ശംസുൽ ഉലമ റിയാലുസുദ്ധീൻ കോംപ്ലക്സ്, കൊടുവള്ളി
  • സെക്രട്ടറി, കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റി
  • സെക്രട്ടറി, കൊടുവള്ളി മഹൽ ജമാഅത്ത് കമ്മിറ്റി
  • സെക്രട്ടറി, സിറാജുൽ ഹുദ അറബി കോളേജ്, കൊടുവള്ളി

വഹിച്ച സംഘടനാ സ്ഥാനങ്ങൾ[തിരുത്തുക]

  • പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി
  • സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി
  • പ്രസിഡണ്ട്‌, മുസ്ലിം ലീഗ് കൊടുവള്ളി നിയമസഭാ മണ്ഡലം കമ്മിറ്റി

അവലംബം[തിരുത്തുക]

  1. http://nocorruption.in/politician/p-t-rahim/
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-08.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-08.
  4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊടുവള്ളി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
"https://ml.wikipedia.org/w/index.php?title=പി.ടി.എ._റഹീം&oldid=3636774" എന്ന താളിൽനിന്ന് ശേഖരിച്ചത്