കെ.കെ. രാമചന്ദ്രൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.കെ. രാമചന്ദ്രൻ നായർ
കേരളനിയമസഭാംഗം
മുൻഗാമിപി.സി. വിഷ്ണുനാഥ്
Succeeded byസജി ചെറിയാൻ
Constituency ചെങ്ങന്നൂർ
Assumed office
2016 (ഒന്നാം തവണ)
Constituencyചെങ്ങന്നൂർ
Personal details
Political partyസി.പി.ഐ.(എം.)

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും ചെങ്ങന്നൂർ നിയമസംഭാംഗവും ആയിരുന്നു കെ.കെ. രാമചന്ദ്രൻ നായർ (1952 ഡിസംബർ 1- 2018 ജനുവരി 14).

ജീവിതരേഖ[തിരുത്തുക]

1952 ഡിസംബർ ഒന്നിന് ചെങ്ങന്നൂർ ആല ഭാസ്കരവിലാസത്തിൽ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ചു. കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു. പന്തളം എൻ.എസ്.എസ്. കോളേജിലും തിരുവനന്തപുരം ലൊ കോളേജിലുമായി ഉപരിപഠനം.

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്ത് എത്തിചേർന്ന രാമചന്ദ്രൻ നായർ കലാസാംസ്കാരിക രംഗത്തും പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ പാണ്ഡിത്യം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ സർഗ്ഗവേദിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്. [1] 2016-ൽ ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ നായർ നാശോന്മുഖമായിക്കിടന്ന വരട്ടാർ എന്ന ചെറുനദിക്ക് പുനർജന്മം നൽകി ശ്രദ്ധേയനായിരുന്നു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • സി.പി.എം. ഏരിയ സെക്രട്ടറി
  • തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാൻ
  • ബാർ കൗൺസിൽ പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 ചെങ്ങന്നൂർ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ചെങ്ങന്നൂർ നിയമസഭാമണ്ഡലം ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭാര്യ - പൊന്നുമണി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.കെ._രാമചന്ദ്രൻ_നായർ&oldid=3359226" എന്ന താളിൽനിന്ന് ശേഖരിച്ചത്