ആബിദ് ഹുസൈൻ തങ്ങൾ
ദൃശ്യരൂപം
ആബിദ് ഹുസൈൻ തങ്ങൾ | |
|---|---|
| കേരള നിയമസഭാംഗം | |
പദവിയിൽ | |
| പദവിയിൽ മേയ് 21 2016 | |
| മുൻഗാമി | എം.പി. അബ്ദുസമദ് സമദാനി |
| മണ്ഡലം | കോട്ടക്കൽ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 29 മേയ് 1960 വയസ്സ്) വടക്കാങ്ങര |
| രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
| പങ്കാളി | സുലൈഖ ജിഫ്രി |
| കുട്ടികൾ | രണ്ട് മകൾ ഒരു മകൻ |
| മാതാപിതാക്കൾ |
|
| വസതി | മങ്കട |
As of ജൂലൈ 9, 2020 ഉറവിടം: നിയമസഭ | |
പ്രമുഖ മുസ്‌ലിംലീഗ് നേതാവും കോട്ടയ്ക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ[1] ഫറൂഖ് കോളേജിലെ സോഷ്യോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറും ഡിപ്പാർട്ട്‌മെന്റ് തലവനുമായിരുന്നു ഇദ്ദേഹം. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമാണ്. 1985ൽ അലിഗഡ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശിയാണ്. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായിരുന്ന കെകെഎസ് തങ്ങളുടെ മകനാണ്.[2]