ഉള്ളടക്കത്തിലേക്ക് പോവുക

മുഹമ്മദ്‌ മുഹ്സിൻ പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ്‌ മുഹ്‌സിൻ പി.
കേരള നിയമസഭയിലെ അംഗം.
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 21 2016
മുൻഗാമിസി.പി. മുഹമ്മദ്
മണ്ഡലംപട്ടാമ്പി
വ്യക്തിഗത വിവരങ്ങൾ
ജനനം (1986-02-17) ഫെബ്രുവരി 17, 1986 (age 40) വയസ്സ്)
പട്ടാമ്പി
രാഷ്ട്രീയ കക്ഷിസി.പി.ഐ.
മാതാപിതാക്കൾ
  • അബൂബക്കർ (അച്ഛൻ)
  • ജമീല ബീഗം (അമ്മ)
വസതികാരക്കാട്
വെബ്‌വിലാസംmuhammedmuhassin.com
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

പ്രമുഖ വിദ്യാർത്ഥിനേതാവും ജെ.എൻ.യു വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഉപനായകനും നേതാവും പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുഹമ്മദ്‌ മുഹ്‌സിൻ. സി.പി.ഐ. പാർട്ടിയുടെ സ്ഥാനാർത്ഥിയായി[1]നിന്ന അദ്ദേഹം കോൺഗ്രസ് (ഐ.) യു.ഡി.എഫ്. സ്ഥാനാർത്ഥി ടി. പി. ഷാജിയെ 9,442 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് മുഹമ്മദ്‌ മുഹ്സിൻ.[2]

ജെ.എൻ.യു. പ്രക്ഷോഭത്തിൽ കനയ്യകുമാറിന്റെയും[3] മറ്റും സഹപ്രക്ഷോഭകാരിയായിരുന്ന അദ്ദേഹം സി.പി.ഐ.യുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ്.ന്റെ നേതാവാണ്. ഇപ്പോൾ എ.ഐ.എസ്.എഫ്.ന്റെ ജെ.എൻ.യു.വിലെ വൈസ് പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.

ജീവിതരേഖ

[തിരുത്തുക]

ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് പുത്തൻ പീടിയക്കൽ അബൂബക്കർ ഹാജിയുടെയും, ജമീല ബീഗത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനാണ് മുഹമ്മദ് മുഹ്‌സിൻ. ഇസ്‌ലാംമതപണ്ഡിതനായ കെ ടി മാനുമുസല്യാരുടെ പൗത്രനുമാണ്.[4] കേരള സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയാണ് മുഹ്‌സിൻ ജെ.എൻ.യുവിൽ എത്തുന്നത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ മുഹമ്മദ്‌ മുഹ്സിൻ, മുതിർന്നവരുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ആണ് ഗവേഷണം നടത്തുന്നത്.[5]

2026 - പട്ടാമ്പിയിലെ പ്രധാന സ്ഥാനാർത്ഥികളുടെ വോട്ടിങ് നില

[തിരുത്തുക]

ശതമാന മാറ്റം (±%) എന്നത് തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നു.

2026 Kerala Legislative Assembly election: Pattambi
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുഹമ്മദ് മുഹ്‌സിൻ 80,062 47.25 Decrease2.33
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടി. പി. ഷാജി 70,620 41.68 see above3.94
ഭാരതീയ ജനതാ പാർട്ടി പി. മനോജ് 15,282 9.02 Decrease0.58
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്. പി. അമീർ അലി 2,582 1.52 Decrease0.44
സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് മുഹ്‌സിൻ എം. കെ. 152 0.09
സ്വതന്ത്ര സ്ഥാനാർത്ഥി ഹാരിസ് ബാബു പൈലിപ്പുറം 104 0.06
സ്വതന്ത്ര സ്ഥാനാർത്ഥി ഷാജിമോൻ 86 0.05
NOTA None of the above 548 0.32 see above0.06
Margin of victory 9,442 5.57 Decrease6.27
Turnout 1,69,436
CPI hold Swing Decrease2.33

പട്ടാമ്പി

[തിരുത്തുക]

ഒരു കാലത്ത് പട്ടാമ്പിയിൽ സി. പി. ഐയുടെ പ്രമുഖ നേതാക്കന്മാരായ ഇ എം എസ്, ഇ. പി. ഗോപാലൻ തുടങ്ങിയവർ മത്സരിച്ചു ജയിച്ച മണ്ഡലമാണ്. 2001ലെയും 2006ലെയും ഇലക്ഷനിൽ സി.പി.ഐ. നേരിയ വോട്ടിനാണ് തോറ്റത്. പക്ഷെ, 2011ലെ തിരഞ്ഞെടുപ്പിൽ സി. പി. മുഹമ്മദ് 12000 വോട്ടിനു വിജയിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മുഹമ്മദ്‌ മുഹ്സിൻ 9,442 വോട്ടുകൾക്കാണ് ടി. പി. ഷാജിയെ തോൽപ്പിച്ചത്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-23. Retrieved 2016-05-23.
  2. http://www.rashtradeepika.com/%E0%B4%B8%E0%B4%AD%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BF-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AE%E0%B5%81/[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-16. Retrieved 2016-05-23.
  4. http://janayugomonline.com/
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2016-05-23.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്‌_മുഹ്സിൻ_പി.&oldid=4631538" എന്ന താളിൽനിന്ന് ശേഖരിച്ചത്