ജവഹർലാൽ നെഹ്രു സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി जवाहरलाल नेहरू विश्वविद्यालय
UOHYD logo.png
സ്ഥാപിതം 1969
വിഭാഗം വിദ്ധ്യാഭ്യാസം& ഗവേഷണം
ചാൻസലർ പ്രൊഫസർ യശ്പാൽ
വൈസ്-ചാൻസലർ പ്രൊഫസർ ബി.ബി. ഭട്ടാചാര്യ
Academic staff
550
Students 5000
സ്ഥലം ന്യൂ ഡൽഹി, ഭാരതം
കാമ്പസ് 1000 acres (4 km²)
അഫിലിയേഷൻ UGC
വെബ്സൈറ്റ് www.jnu.ac.in

ന്യൂ ഡൽഹിയിൽ നിലകൊള്ളുന്ന ഒരു കേന്ദ്ര സർ‌വകലാശാലയാണ്‌ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി. ജെ.എൻ.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. അരാവലി മലനിരകളുടെ ശിഖിരങ്ങളിലെ കുറ്റിക്കാടുളിൽ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കർ(4 ചതുരശ്ര കിലോമീറ്റർ) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നൽകുന്ന ഈ സർ‌വകലാശാലയിൽ 5,500 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. അദ്ധ്യാപകർ ഏകദേശം 550 പേർ വരും

ചരിത്രം[തിരുത്തുക]

1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേര്‌ നൽകപ്പെട്ട ഈ സർ‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു. ജി. പാർഥസാരതി ആദ്യ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.

മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർ‌വകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്

വൈസ്-ചാൻ‍സലർമാർ