ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി
इंदिरा गाँधी राष्ट्रीय मुक्त विश्वविद्यालय | |
![]() Logo of IGNOU | |
ആദർശസൂക്തം | The People's University |
---|---|
തരം | Public, Open |
സ്ഥാപിതം | 1985 |
ചാൻസലർ | Pratibha Patil |
വൈസ്-ചാൻസലർ | V. N. Rajasekharan Pillai
Pro-Vice Chancellors
|
Registrar | Udai Singh Tolia |
അദ്ധ്യാപകർ | 325 |
കാര്യനിർവ്വാഹകർ | 1,462 (incl. Faculty) |
വിദ്യാർത്ഥികൾ | 3.5 million (2010)[1][2] |
8,000,000 (2010) | |
സ്ഥലം | Maidan Garhi, Delhi, India |
ക്യാമ്പസ് | Distance / Regular / Online |
Programs | 310 |
നിറ(ങ്ങൾ) | Blue and White |
അഫിലിയേഷനുകൾ | UGC , AICTE , COL , DEC , AIU |
വെബ്‌സൈറ്റ് | www.ignou.ac.in |
ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല അഥവാ ഇഗ്നോ(The Indira Gandhi National Open University). 1985 ൽ 2 കോടി ബഡ്ജറ്റുമായി സ്ഥാപിതമായ ഈ സർവകലാശാലക്ക് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമമാണ് നൽകപെട്ടിട്ടുള്ളത്. 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇഗ്നോയിൽ മുപ്പത്തഞ്ച് ലക്ഷം പഠിതാക്കളുണ്ട്. വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നൽകുന്നതിലൂടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിയാതെപോയ സമൂഹത്തിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂട്ടിയിണക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇഗ്നോയുടെ സ്ഥാപിതോദ്ദേശ്യം. ഒരു ദേശീയ വിഭവകേന്ദ്രമായും വിദൂരവിദ്യാഭ്യാസത്തിന്റെ മികച്ച നിലവാരം നിലനിറുത്തുന്നതിനുള്ള ഒരു സ്ഥാപനമായും ഇഗ്നോ പ്രവർത്തിക്കുന്നു. സാർക്ക് കൺസോർട്ടിയം ഓൺ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗിനും (SACODiL)ഗ്ലോബൽ മെഗാ യൂണിവേഴ്സിറ്റീസ് നെറ്റ്വർക്കിനും(GMUNET)ആഥിത്യമരുളുന്നതും ഇഗ്നോയാണ്
കേരളത്തിലെ കേന്ദ്രങ്ങൾ[തിരുത്തുക]
മേഖലാ പഠനകേന്ദ്രങ്ങൾ[തിരുത്തുക]
- തിരുവന്തപുരം[3]
(2009 ജനുവരിയിൽ തുടങ്ങി.ജില്ലകൾ:കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി(തമിഴ്നാട്)6 സ്റ്റഡിസെന്റർ,22 പ്രോഗ്രാം സ്റ്റഡി സെന്റർ, 8 സ്പെഷ്യൽ സ്റ്റഡി സെന്ററും പ്രവർത്തിക്കുന്നു.കൊല്ലം ജില്ലയിൽ കൊല്ലം എസ് എൻ കോളേജ് ആണ് പഠന കേന്ദ്രം.
സ്റ്റഡി സെന്ററുകൾ[തിരുത്തുക]
- കൊച്ചി[4]
(17.11.88 തുടങ്ങി. ജില്ലകൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ, ലക്ഷദ്വീപ് )
സ്റ്റഡി സെന്ററുകൾ[തിരുത്തുക]
- വടകര[5]
(62ാമത് കേന്ദ്രം- ജില്ലകൾ : കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്4 സറ്റഡി സെന്ററുകൾ 32 പിന്തുണ കേന്ദങ്ങൾ)
സ്റ്റഡി സെന്ററുകൾ[തിരുത്തുക]
- ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന്, കോഴിക്കോട് പി എസ് ഏം ഓ കോളേജ് തിരൂരങ്ങാടി, എം സി ടി മേല്മുറി മലപ്പുറം
അവലംബം[തിരുത്തുക]
- ↑ National Network of Education (2008-10-06). "'Mobile Study Centres have increased student participation' - IGNOU VC, Universities News - By". Indiaedunews.net. മൂലതാളിൽ നിന്നും 2010-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-03.
- ↑ "» Ignou :: Education, Careers & Professional News". News.education4india.com. ശേഖരിച്ചത് 2011-05-03.
- ↑ http://www.ignou.ac.in/ignou/aboutignou/studycentre/centre/98/3
- ↑ http://ignourckochi14.net/ignou/index.php?option=com_content&view=article&id=64&Itemid=34[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ignou.ac.in/ignou/aboutignou/regional/centre/introduction/6/4997