ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി
സ്ഥാനം | ന്യൂഡൽഹി, ഇന്ത്യ |
---|---|
ശേഷി | 60,000 |
Field size | 106.0 M x 68.0 M |
Construction | |
പണിതത് | 1982 |
നവീകരിച്ചത് | 2010 |
Tenants | |
ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം (2011-present) |
1982-ൽ ഭാരത സർക്കാർ പണിതീർത്ത ഡെൽഹിയിലെ ഒരു സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം. ഇത് ഒരു വിവിധോദ്ദേശ്യസ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ മൊത്തം 60000 കാണികളെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ട്. [1] . ഇന്ത്യൻ ഒളിമ്പിക് അസ്സോസ്സിയേഷന്റെ ഓഫീസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിവിധോദ്ദേശ്യ സ്റ്റേഡിയവും ലോകത്തിലെ വലിയ അമ്പത്തി ഒന്നാമത്തെ സ്റ്റേഡിയവും ആണ്
1982 ഇന്ത്യ ആതിഥ്യം വഹിച്ച ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടാണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. 2010 ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവികരിച്ചു.[2].കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന-സമാപന പരിപാടികളും അത്ലെറ്റിക്സ് മൽസരങ്ങളും നടന്നത് ഇവിടെയാണ്.. കോമൺവെൽത്ത് ഗെയിംസിനു മുന്നോടിയായി നടന്ന അറ്റകുറ്റപ്പണിയിലാണ് സ്റ്റേഡിയത്തിന്റെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി 78,000 ത്തിൽ നിന്ന് 60,000 ആയി കുറച്ചത്.
വേദിയായ മത്സരങ്ങളും പരിപാടികളും
[തിരുത്തുക]ക്രിക്കറ്റ് മത്സരങ്ങൾ
[തിരുത്തുക]ഇവിടെ രണ്ട് പ്രധാന ക്രിക്കറ്റ് ഏകദിന മത്സരങ്ങൾ നടന്നിട്ടുണ്ട്. 1984ൽ ഇന്ത്യ-ഓസ്ട്രേലിയ, 1991ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക എന്നിവയാണവ.
അവലംബം
[തിരുത്തുക]- ↑ www.fussballtempel.net
- ↑ http://cwgdelhi2010.org/jln_stadium.html Commonwealth Games Delhi 2010