യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(University Grants Commission (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
ചുരുക്കപ്പേര്UGC (യു.ജി.സി.)
ആപ്തവാക്യംज्ञान-विज्ञान विमुक्तये (അറിവ് സ്വതന്ത്രമാക്കുന്നു)
രൂപീകരണം1956 (1956)
ആസ്ഥാനംന്യൂഡൽഹി
Location
ചെയർമാൻ
ഡി.പി. സിങ്
ബന്ധങ്ങൾഉന്നതവിദ്യാഭ്യാസ കാര്യാലയം, മാനവശേഷിവികസനമന്ത്രാലയം, NCERT
വെബ്സൈറ്റ്www.ugc.ac.in

ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു.ജി.സി.. 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ‍, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ.

മുഖ്യലക്ഷ്യങ്ങൾ[തിരുത്തുക]

  • സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക
  • സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തൽ
  • അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക
  • വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക.

യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.

ഭരണവ്യവസ്ഥ[തിരുത്തുക]

യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്.