Jump to content

ഭോപ്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭോപാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭോപ്പാൽ

ഭോപ്പാൽ
23°15′N 77°25′E / 23.25°N 77.42°E / 23.25; 77.42
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മദ്ധ്യപ്രദേശ്
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ സുനിൽ സൂദ്
വിസ്തീർണ്ണം 308.14ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1482718
ജനസാന്ദ്രത 4812/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
462001
++91 755
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മദ്ധ്യപ്രദേശിന്റെ തലസ്ഥാനമാണ്‌ ഭോപ്പാൽ (ഹിന്ദി: भोपाल IPA: [bʰoːpɑːl]). ഇൻഡോർ കഴിഞ്ഞാൽ മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ്‌ ഭോപാൽ‍. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങൾ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നതിനാൽ തടാകങ്ങളുടെ നഗരം എന്ൻ അറിയപ്പെടുന്നു.[1] 1984 ഡിസംബർ 3-ന്‌ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽനിന്നും മീതൈൽ ഐസൊസൈനേറ്റ് എന്ന വിഷവാതകം ചോർന്നതിന്റെ ഫലമായി ഏകദേശം 20,000 ആളുകൾ മരണമടഞ്ഞ ഭോപാൽ ദുരന്തം, ലോകശ്രദ്ധ ഭോപാലിലേക്ക് തിരിച്ചുവിടാനിടയാക്കി.[2] ഇന്നും ആളുകൾ ഈ ദുരന്തത്തിന്റെ തിക്തഫലമനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

പർമാര രാജാവായ ഭോജൻ(1000-1055) ആണ്‌ ഈ നഗരം സ്ഥാപിച്ചതെന്നും ആദ്യനാമം ഭോജ്‌പാൽ എന്നായിരുന്നുവെന്നും കരുതപ്പെടുന്നു.

രാജ ഭോജ് അന്താരാഷ്ട്ര വിമാനത്താവളം(BHO)

അവലംബം

[തിരുത്തുക]
  1. http://www.southasiabiz.com/2006/10/city_of_lakes_mosques_and_temp.html
  2. http://news.bbc.co.uk/2/hi/programmes/bhopal/4034829.stm
"https://ml.wikipedia.org/w/index.php?title=ഭോപ്പാൽ&oldid=2524754" എന്ന താളിൽനിന്ന് ശേഖരിച്ചത്