ഗാന്ധിനഗർ
ഗാന്ധിനഗർ | |
23°13′N 72°41′E / 23.22°N 72.68°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | 57ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 195,891[1] |
ജനസാന്ദ്രത | 3,437/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
382010 +91-79 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഗാന്ധിനഗർ (ഹിന്ദി:गाँधीनगर). ഇന്ത്യയിലെ ആസൂത്രണം ചെയ്തു നിർമ്മിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഗാന്ധിനഗർ.
ചരിത്രം[തിരുത്തുക]
1960-ൽ ബോംബെ സംസ്ഥാനം, ഭാഷാടിസ്ഥാനത്തിൽ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. അഹമ്മദാബാദ് ആയിരുന്നു ഗുജറാത്തിന്റെ ആദ്യതലസ്ഥാനം. എന്നാൽ ചണ്ഡിഗഡ്, ഭുവനേശ്വർ എന്നീ നഗരങ്ങളെപ്പോലെ ഒരു ആസൂത്രിതനഗരം സംസ്ഥാനതലസ്ഥാനമായി നിർമ്മിക്കാൻ തീരുമാനിക്കപ്പെട്ടു. ചണ്ഡിഗഡിന്റെ നിർമ്മാണത്തിൽ അപ്രന്റീസുകളായിരുന്ന ഇന്ത്യൻ ആർക്കിടെക്റ്റുമാറായ എച്ച്. കെ. മെവാഡ, പ്രകാശ്. എം. ആപ്തേ എന്നിവർക്കാണ് നിർമ്മാണച്ചുമതല ലഭിച്ചത്. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് പുതിയ നഗരത്തിനു ഗാന്ധിനഗർ എന്നു നാമകരണം ചെയ്യപ്പെട്ടത്. സബർമതി നദീതീരത്തായി 42.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ് നഗരം ആസൂത്രണം ചെയ്യപ്പെട്ടത്.