ജില്ല
ദൃശ്യരൂപം
(District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജില്ല എന്നത് ഭാരതത്തിലെ ഭരണപരമായ ഒരു പ്രദേശമാണ്. പേർഷ്യൻ ഭാഷയിലെ 'സില്ല' (പേർഷ്യൻ: ضلع) എന്ന വാക്കാണ് ഉത്തരേന്ത്യൻ ഉച്ചാരണത്തിൽ 'ജില്ല' (ഹിന്ദി: ज़िला) ആയി മാറിയത്. മുഗൾ ഭരണകാലത്താണ് ഭാരതത്തിൽ ജില്ല എന്ന പേരിൽ ഭരണപരമായ പ്രദേശങ്ങൾ രൂപീകരിച്ചത്. ഇവയുടെ ഘടനയിലും എണ്ണത്തിലും ഭരണസംവിധാനത്തിലും പിന്നീടു ബ്രിട്ടീഷ് ഭരണത്തിലും, അതിനു ശേഷം സ്വതന്ത്ര ഭാരതത്തിലും മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ഭാരതത്തിൽ ആകെ 640 ജില്ലകൾ ഉണ്ട്.