യൂണിയൻ കാർബൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂണിയൻ കാർബൈഡ് കോർപ്പറേഷൻ
അനുബന്ധം
വ്യവസായംരാസവസ്തു നിർമ്മാണം
സ്ഥാപിതം1917
ആസ്ഥാനംടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
പാട്രിക്ക് ഗോട്ട്ഷാക്ക് , CEO
ഉത്പന്നംരാസവസ്തുക്കൾ
വരുമാനംUS$7.33 ബില്ല്യൺ (2009)
Parentഡൗ കെമിക്കൽ കമ്പനി
വെബ്സൈറ്റ്Unioncarbide.com

1917ൽ സ്ഥാപിതമായ ഒരു രാസവസ്തു നിർമ്മാണ സ്ഥാപനമാണ് യൂണിയൻ കാർബൈഡ്. 2001 ൽ യൂണിയൻ കാർബൈഡിനെ അമേരിക്കയിലെ ടെക്സാസ് ആസ്ഥാനമായുള്ള ഡൗ കെമിക്കൽ കമ്പനി ഏറ്റെടുത്തു. നിലവിൽ 2400ഓളം ആളുകളാണ് യൂണിയൻ കാർബൈഡിൽ പ്രവർത്തിക്കുന്നത് [1] . വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പെയിന്റുകൾ, കേബിളുകൾ, പെട്രോളിയം ഉത്പന്നങ്ങൾ മുതലായവയാണ് യൂണിയൻ കാർബൈഡ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. പ്രകൃതി വാതകത്തെ ഗാർഹികാവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി ഫലപ്രദമായ രീതിയിൽ സംസ്കരിച്ച് സൂക്ഷിക്കുന്ന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത് 1920കളിൽ യൂണിയൻ കാർബൈഡിലെ സാങ്കേതിക വിഭാഗമാണ്.

ചരിത്രം[തിരുത്തുക]

1886 ൽ രൂപംകൊണ്ട നാഷണൽ കാർബൈഡ് കോർപ്പറേഷനും 1898 ൽ രൂപംകൊണ്ട യൂണിയൻ കാർബൈഡും ലയിപ്പിച്ചാണ് 1917 ൽ യൂണിയൻ കാർബൈഡ് ആന്റ് കാർബൺ കോർപ്പറേഷൻ പിറവിയെടുത്തത്. അലൂമിനിയം ശുദ്ധീകരണവും ഇലക്ടിക് ആർക്ക് ബൾബുകളുടെ നിർമ്മാണവുമായിരുന്നു ആദ്യം യൂണിയൻ കാർബൈഡ് ചെയ്തിരുന്ന ജോലികൾ. ലോകമെമ്പാടുമുള്ള ചെറുകിട രാസവസ്തു നിർമ്മാണ കമ്പനികളെ ഏറ്റെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് കമ്പനി ലോകമെമ്പാടും ശാഖകളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയയായി വളർന്നു. 1957ൽ കമ്പനി യൂണിയൻ കാർബൈഡ് കോർപ്പറേഷൻ എന്ന പേര് സ്വീകരിച്ചു. എവെർറെഡി ബാറ്ററികൾ പുറത്തിറക്കിയതോടെ കമ്പനിയ്ക്ക് ആഗോള പ്രശസ്തി കൈവന്നു. എന്നാൽ 1984 ൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ മീഥൈൽ ഐസോസയനൈഡ് ചോർച്ച കമ്പനിയെ കുപ്രസിദ്ധിയിലേക്ക് നയിച്ചു [2].

അവലംബങ്ങൾ[തിരുത്തുക]

  1. Union Carbide Corporation, About Us. Accessed May 31, 2011.
  2. Themistocles D'Silva, The Black Box of Bhopal: A Closer Look at the World's Deadliest Industrial Disaster,Trafford Publishing, 2006 ISBN 1-4120-8412-1, page 27

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂണിയൻ_കാർബൈഡ്&oldid=3442980" എന്ന താളിൽനിന്ന് ശേഖരിച്ചത്