Jump to content

ഷേർ ഷാ സൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sher Shah Suri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷേർ ഷാ സൂരി

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ‍ ഉത്തരേന്ത്യയിൽ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ്‌ ഷേർ ഷാ സൂരി (ഇംഗ്ലീഷ്: Sher Shah Suri) (ഉർദ്ദു: شیر شاہ سوری) . ഷേർഷ എന്നും ഷേർ ഖാൻ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേർഷയുടെ സാമ്രാജ്യം.

ജീവിതരേഖ

[തിരുത്തുക]

ബിഹാറിൽ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേർഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗൾ ചക്രവർത്തി ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു.

ഷെർഷ ദില്ലി പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതൽ 45 വരെയുള്ള അഞ്ചു വർഷക്കാലം മാത്രമേ ഷേർഷ ഡൽഹി ഭരിച്ചുള്ളൂ എങ്കിലും അലാവുദ്ദീൻ ഖൽജിയുടെ ഭരണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അതിനെ കൂടുതൽ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.

അക്ബർ മുഗൾ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോൾ ഷേർഷയുടെ ഭരണരീതിയാണ്‌ മാതൃകയാക്കിയത്[1]

ദില്ലിയിലെ പുരാന കില പണികഴിപ്പിച്ചത് ഷേർഷാ സൂരിയാണ്‌.

ആധുനിക പാട്ന നഗരത്തിന്റെ ശില്പിയും പ്രശസ്തമായ ഗ്രാൻഡ് ട്രൻഗ് റോഡ് നിർമിച്ചതും ഇദ്ദേഹം ആണ്.സഡക് ഇ ആസാം ചക്രവർത്തിയുടെ പാത എന്നെല്ലാം അറിയപ്പെടുന്നത് ഗ്രാൻഡ് ട്രൻക് റോഡ് ആണ്.ബ്രിട്ടീഷുകാർ ലോങ് വാക് എന്നാണ് ഈ റോഡിനെ വിശേഷിപ്പിച്ചത്.നിർമ്മാണ കാലത്ത് ചിറ്റഗോങ്ങിനെ കാബൂളുമായി ബന്ധിപ്പിച്ച റോഡ് ഇപ്പോൾ കൊൽക്കത്തയെയും അമൃത്സരിനെയും ബന്ധിപ്പിക്കുന്നു.

കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഭരണാധികാരി ആണ് ഇദ്ദേഹം.

ഇന്ത്യൻ രൂപയുടെ മുൻഗാമി ആയ റുപ്പിയ എന്ന വെള്ളിനാണയവും മൊഹർ എന്ന സ്വർണ നാണയവും ഇദ്ദേഹം പുറത്തിറക്കി.

ഷെർഷ സ്ഥാപിച്ച സത്രങ്ങൾ അറിയപ്പെട്ടത് സരായ് എന്നാണ്.സൂർ വംശത്തിലെ രക്ത ധമനികൾ എന്നാണ് സരായ് അറിയപ്പെട്ടത്.

ഷെർഷയുടെ കാലത്തെ ഭൂനികുതി സമ്പ്രദായം അറിയപ്പെട്ടത് കാബൂലിയത് എന്നാണ്.

കുതിരകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ദാഗ് എന്ന ചപ്പാകുത്താൽ സമ്പ്രദായവും ഇദ്ദേഹം ആരംഭിച്ചു.

ഷെർഷയുടെ ആസ്ഥാന കവി ആണ് മാലിക് മുഹമ്മദ് ജയ്‌സി.പ്രശസ്തമായ പദ്മാവത് എന്ന കൃതി രചിച്ചത് ഇദ്ദേഹം ആണ്.

ശവകുടീരം ബീഹാറിലെ സസാരത്തിൽ സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 - The Delhi Sultans, Page 42 ISBN 817450724


"https://ml.wikipedia.org/w/index.php?title=ഷേർ_ഷാ_സൂരി&oldid=3951048" എന്ന താളിൽനിന്ന് ശേഖരിച്ചത്