ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം
Coordinates: 28°35′20″N 77°15′14″E / 28.588915°N 77.253844°E
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് ഹസ്രത്ത് നിസ്സാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ. ഡെൽഹിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ ഉത്തര റെയിൽവേയുടെ കീഴിൽ വരുന്നതാണ്. സൂഫി പണ്ഡിതനായിരുന്ന നിസാമുദ്ദീൻ ഔലിയയുടെ പേരിൽ നിന്നാണ് ഈ പേര് നല്കപ്പെട്ടത്. ഇതിനു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു അന്തർദേശിയ ബസ് ടെർമിനലാണ് സരായി കാലേഖാൻ ബസ് സ്റ്റേഷൻ.