ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഓങ്ങല്ലൂർ | |
10°48′N 76°13′E / 10.80°N 76.21°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ജിഷാർ പറമ്പിൽ |
വിസ്തീർണ്ണം | 31.68ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 31755 |
ജനസാന്ദ്രത | 1002/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് . ഓങ്ങല്ലൂർ ഒന്ന്, ഓങ്ങല്ലൂർ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂർ പഞ്ചായത്തിന് 31.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, പടിഞ്ഞാറുഭാഗത്ത് പട്ടാമ്പി മുനിസിപ്പാലിറ്റിയും വടക്കുഭാഗത്ത് കൊപ്പം, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയുമാണ്.
ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
1800-ലേറെ വര്ഷങ്ങള്ക്കു മുമ്പ് ഓങ്ങല്ലൂരിനോട്
ചേര്ന്ന കൂടനടുഭാഗങ്ങള്
സംസ്കാരസമ്പന്നമായിരുന്ന
ജനവാസകേന്ദ്രമായിരുന്നുവെന്ന്
പറയപ്പെടുന്നു. പില്ക്കാലത്ത്
നെടുങ്ങനാട്ടുടയവരുടെ കീഴിലായ ഈ
പ്രദേശത്തെ അധികാരികളും പടനായകന്മാരുമായി
പെരുമ്പ്രയൂര് പെരുമ്പറനായന്മാരെ
ചുമതലപ്പെടുത്തുകയുണ്ടായി. ഇവരുടെ പ്രധാന
കേന്ദ്രങ്ങളായിരുന്നു ഓങ്ങല്ലൂരും പരുതൂര്
പള്ളിപ്പുറവും. സമൂതിരിയുടെ പതിനെട്ടര
തളികളിലൊന്നായിരുന്നു ഓങ്ങല്ലൂര് തളി.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം
തകര്ക്കപ്പെട്ടതായി പറയപ്പെടുന്നു.
ടിപ്പുവിന്റെ സാമ്രാജ്യത്തിലുള്പ്പെട്ടിരുന്ന
കോയമ്പത്തൂരില് നിന്ന് ഭടന്മാരും
സഹായികളുമായി വന്നവരത്രേ ഓങ്ങല്ലൂരിലെ
ഇന്നത്തെ റാവുത്തര്മാര്. മലബാര്
മുസ്ളീങ്ങളില്നിന്നും ഏറെ വ്യത്യസ്തമാണ്
ഇന്നും അവരുടെ ഭാഷയും വേഷവും. ഓങ്ങല്
എന്ന പദത്തിന്റെ അര്ത്ഥം ഉയര്ന്നത്, മല
എന്നെല്ലാമാണ്. ഭൂപ്രകൃതിപരമായി
നിമ്നോന്നതമായി കിടക്കുന്ന നല്ല ഊര് (നാട്)
എന്നര്ത്ഥത്തില് ഓങ്ങല്ലൂര് എന്ന
പേരുണ്ടായതായി അനുമാനിക്കാം.
അനുഷ്ഠാനാകലാരൂപങ്ങളായ തിറ, പൂതന്,
അയ്യപ്പന്പാട്ട്, പാവക്കൂത്ത്,
വേട്ടയ്ക്കൊരുമകന് എന്നിവയും നാടന്
കലാരൂപങ്ങളായ നായാടിപാട്ട്, ആണ്ടി,
ഓണപാട്ട്, ചവിട്ടുകളി, കോല്ക്കളി, വെള്ളാട്ട്
ദഫ്മുട്ട്, ഖസപാട്ട്, കാളകളി എന്നിവയും,
വാദ്യരൂപങ്ങളായ ചെണ്ട,
വില്ലിന്മേല്തായമ്പക, തകില്, നാദസ്വരം,
കൊമ്പ്, കുഴല് എന്നിവയും പഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളില് ഇന്നും പ്രചാരത്തിലുണ്ട്.
പ്രസിദ്ധമായ കടപ്പറമ്പത്തുകാവില് വേല,
വൈലീരിക്കാവില് വേല, വാടാനാംകുറുശ്ശി
തൈപൂയാഘോഷം, പട്ടാമ്പിനേര്ച്ചയുമായി
ബന്ധപ്പെട്ട മരുതൂരില് നിന്നുള്ള ആഘോഷം,
കരിമ്പുള്ളി നേര്ച്ച, അങ്ങാടിക്കാവില് വേല
എന്നിവ ഈ പ്രദേശത്തെ പ്രധാന
ഉല്സവങ്ങളാണ്. പഞ്ചായത്തിന്റെ വടക്കേ
അതിര്ത്തിയില് നീണ്ടുകിടക്കുന്ന
രാമഗിരിക്കോട്ട ടിപ്പുസുല്ത്താന്റെ
പടയോട്ടത്തിന്റെ ചരിത്രസ്മരണകളുണര്ത്തി
ഇന്നും നിലകൊള്ളുന്നു.
തുലാമുറ്റംകുന്നിനെക്കുറിച്ച് ഐതിഹ്യകഥകള്
ധാരാളമുണ്ട്. ചരിത്രപ്രാധാന്യമുള്ള
ശില്പകലാവൈഭവത്തിന്റെ ഉജ്ജ്വലമാതൃകയായി
ഓങ്ങല്ലര് ശ്രീതളിമഹാദേവക്ഷേത്രം
വിലയിരുത്തപ്പെടുന്നു. അപൂര്വ്വമായ
കൊടക്കല്ല് ഓങ്ങല്ലൂര് നമ്പാടത്ത്
കാണപ്പെടുന്നു. ഇതേ പ്രദേശത്തുനിന്നും
ഏതാനും നന്നങ്ങാടികളും ഉല്ഖനനം ചെയ്ത്
കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെത്തന്നെയുള്ള
പാറകളില് ചരിത്രപ്രാധാന്യമുള്ള ഗുഹകള്
കണ്ടെത്തിയിട്ടുണ്ട്. സാമൂതിരിയുടെ
പടനായകന്മാരായിരുന്ന പെരുമ്പ്രയൂര് പെരുമ്പ്ര
നായന്മാരുടെ പടയാളികളെ
പരിശീലിപ്പിക്കുന്നതിന് പൂവ്വക്കോട് ഒരു
പടകെട്ടിലും പണിക്കന്മാരുടെ കളരിയും ഇവരുടെ
കുലദൈവമായി കള്ളാടി പറ്റയില് അന്തിമഹാളന്
കാവും നിലവിലുണ്ട്. സമ്പന്നമായ ഒരു
സാംസ്കാരികപൈതൃകം ഓങ്ങല്ലൂര്
ഗ്രാമത്തിനുണ്ട്. നിളാനദീതീരത്തു
സ്ഥിതിചെയ്യുന്ന ഈ വള്ളുനാടന് ഗ്രാമം
പ്രാചീനകലകളുടെ വിളനിലം കൂടിയാണ്.
അതിപ്രാചീനമായ ചവിട്ടുകളി ഈ പ്രദേശത്ത്
ഇന്നും പ്രചാരത്തിലുണ്ട്. കഥകളിരംഗത്ത്
വേഷകലാകാരന്മാരായിരുന്ന കാട്ടാളത്ത്
ഗോപാലന്നായര്, കോട്ടക്കല്
കൃഷ്ണന്കുട്ടിനായര് (പൊട്ടോഴിതാഴത്തേതില്)
എന്നിവര് ഈ പഞ്ചായത്തുകാരായിരുന്നു.
വാദ്യകലാരംഗത്തും പ്രസിദ്ധരായ സംഘങ്ങള്
ഇവിടെ നിലവിലുണ്ട്. സാഹിത്യരംഗത്ത്
കെ.ടി.രാവുണ്ണിമേനോനെ പോലെയുള്ള
പ്രഗല്ഭമതികള് ഇവിടെ ജീവിച്ചിരുന്നു.
ചവിട്ടുകളിയെ പോലെതന്നെ
അനുഷ്ഠാനകലകളായ കൂത്ത്, കളംപാട്ട്,
അയ്യപ്പന്പാട്ട്, സര്പ്പംതുള്ളല്,
ഖിസ്സപ്പാട്ട് എന്നിവയെല്ലാം ഇവിടെ
സജീവമായി നിലനിന്നിരുന്നു. മരുതൂര് ഗ്രാമീണ
വായനശാല, സെഞ്ച്വറി ആര്ട്സ് & സ്പോട്സ്
ക്ളബ്ബ് & ലൈബ്രറി, കെ.ടി.രാവുണ്ണിമേനോന്
സ്മാരകവായനശാല, വാടാനാംകുറുശ്ശി
ഗ്രമീണവായനശാല എന്നിവയാണ് പ്രധാന
ഗ്രന്ഥശാലകള്. സ്വാതന്ത്ര്യസമര
സേനാനികളായ കെ.ടി.രാവുണ്ണിമേനോന്,
എ.കെ.ശേഖരപിഷാരടി, പി.രാഘവപിഷാരടി,
പി.വി.കൃഷ്ണവാരിയര് തുടങ്ങിയവര് ഈ
പ്രദേശത്തു ജനിച്ചവരാണ്. 1932-ല് കേളപ്പജി
നയിച്ച ഗുരുവായൂര് സത്യാഗ്രഹത്തില്
വാളണ്ടിയര് ആയിരുന്ന കെ.ടി.രാവുണ്ണി
മേനോന് കേരളത്തിലെ പ്രസിദ്ധനായ കവി
കൂടിയായിരുന്നു.
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013 ഡിസംബർ 27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. Check date values in:
|accessdate=
,|date=
, and|archivedate=
(help)
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]