പട്ടാമ്പി നഗരസഭ
പട്ടാമ്പി നഗരസഭ | |
10°48′20″N 76°10′21″E / 10.805648°N 76.1725579°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർപേഴ്സൺ | ഒ. ലക്ഷ്മിക്കുട്ടി [1] |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 15.84ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 22108 |
ജനസാന്ദ്രത | 1396/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679303 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഭാരതപ്പുഴ, നീലകണ്ഠ ഗവ. സംസ്കൃത കോളേജ് |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[2] സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ്പട്ടാമ്പി നഗരസഭ . 15.84 ച.കി.മീറ്റർ വിസ്തൃതിയുള്ള ഈ നഗരസഭയുടെ അതിരുകൾ വടക്ക് കൊപ്പം, മുതുതല പഞ്ചായത്തുകളും, തെക്ക് ഭാരതപ്പുഴയും ഓങ്ങല്ലൂർ പഞ്ചായത്തും, കിഴക്ക് ഓങ്ങല്ലൂർ പഞ്ചായത്തും, പടിഞ്ഞാറ് മുതുതല പഞ്ചായത്തുമാണ് ആണ്. 2015 ജനുവരി 14-ാം തീയതിയാണ് പട്ടാമ്പി നഗരസഭ രൂപീകൃതമായത്. മുമ്പുണ്ടായിരുന്ന പട്ടാമ്പി ഗ്രാമപഞ്ചായത്ത് അതിർത്തികളൊന്നും മാറ്റാതെ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. 2015 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിയ്ക്കുകയും, പഞ്ചായത്തിന്റെ അവസാന പ്രസിഡന്റായിരുന്ന കെ.പി. വാപ്പൂട്ടി ആദ്യത്തെ ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തു. നേരിയമംഗലം അംശവും, വള്ളൂർ, ശങ്കരമംഗലം ദേശങ്ങളും, പട്ടാമ്പി പള്ളിപ്പുറം അംശത്തിലായിരുന്ന കീഴായൂർ ദേശവും, മരുതൂരംശത്തിൽ നിന്നു ചേർത്ത കൊടലൂർ ദേശവും ഉൾപ്പെടുന്ന സ്ഥലമാണ് പട്ടാമ്പി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഭാരതപ്പുഴ നാലുകിലോമീറ്റർ ദൂരം ഈ നഗരസഭയുടെ അതിരിലൂടെ ഒഴുകുന്നു.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
- ↑ https://lsgkerala.gov.in/en/lbelection/electdmemberdet/2015/1269
- ↑ "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]