മുതുതല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതുതല
Kerala locator map.svg
Red pog.svg
മുതുതല
10°50′N 76°08′E / 10.84°N 76.14°E / 10.84; 76.14
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം പാലക്കാട്‌
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 19.95ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 18491
ജനസാന്ദ്രത 927/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679303
+91466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുതുതല ഗ്രാമപഞ്ചായത്ത് . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൊപ്പം , തിരുവേഗപ്പുറപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പരതൂർ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയുമാണ്.പട്ടാമ്പി നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് മുതുതല. അതിനാൽ തന്നെ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മുതുതലയും കൊടുമുണ്ടയുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. കൊടുമുണ്ട, പെരുമുടിയൂർ, കൊഴിക്കോട്ടിരി, മുതുതല എന്നീ ദേശങ്ങൾ ചേർന്നതാണ് മുതുതല പഞ്ചായത്ത്‌.15 വാർഡുകൾ ഉണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും പഞ്ചായത്തിൽ ഉണ്ട്.

വാർഡുകൾ[തിരുത്തുക]

1. കാരക്കുത്ത് 2. മുതുതല പടിഞ്ഞാറ് 3. മുതുതല കിഴക്ക് 4. പറക്കാട് 5. കൊഴിക്കോട്ടിരി 6. ആലിക്കപറമ്പ് 7. പെരുമുടിയൂർ 8. നമ്പ്രം 9. ചെറുശ്ശേരി 10. തറ 11. കൊടുമുണ്ട കിഴക്ക് 12. കൊടുമുണ്ട പടിഞ്ഞാറ് 13. തോട്ടിങ്കര 14. കൊഴിക്കോട്ടിരി വെസ്റ്റ് 15. നാലങ്ങാടി

അവലംബം[തിരുത്തുക]

  1. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]